റിയാദ് : സൗദിയില്‍ 12 മേഖലകളില്‍ ജോലി ചെയ്യുന്നതിന് തൊഴിലാളികള്‍ക്ക് സൗദി തൊഴില്‍ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി.
വാച്ച് കടകള്‍, ഒപ്റ്റിക്കല്‍ സ്റ്റോറുകള്‍, ഇലക്ട്രോണിക്സ് കടകള്‍, കാര്‍ ഷോറൂം, ഓട്ടോ മൊബൈല്‍ ഷോറൂം, ഫര്‍ണീച്ചര്‍ കടകള്‍, ഓഫീസ് മെറ്റീരിയല്‍ സ്ഥാപനങ്ങള്‍, റെഡിമെയ്ഡ് ഷോപ്പുകള്‍, തുടങ്ങി 12 മേഖലകളിലാണ് തൊഴിലാളികള്‍ക്ക് ജോലി ചെയ്യാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അടുത്ത ഹിജര വര്‍ഷാരംഭം മുതലാണ് വിലക്ക് നിലവില്‍ വരിക. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം സൗദിയിലെ എല്ലാ റീജ്യണല്‍ മേഖലകളിലേയ്ക്കും അയച്ചതായി സൗദി തൊഴില്‍ വകുപ്പ് മന്ത്രാലയം വ്യക്തമാക്കി
Post Your Comments