കഴിഞ്ഞ വര്‍ഷമാണ് വാട്ട്സ് ആപ്പ് ‘ഡിലീറ്റ് ഫോര്‍ എവെരി വണ്‍’ എന്ന ഓപ്ഷൻ കൊണ്ടുവന്നത്. ഇത് ആപ്പിന്റെ ഏറ്റവും വലിയ പോരായ്മ്മ കൂടിയായിരുന്നു. എന്നാല്‍ ഉപഭോതാക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചിരുന്നത് .ഡിലീറ്റ് ഫോര്‍ എവെരി വണ്‍ കൊടുത്താല്‍ അയച്ച മെസേജുകള്‍ ഡിലീറ്റ് ആകുന്നു. എന്നാല്‍ ഇനി ഡിലീറ്റ് ചെയ്ത മെസേജുകളും വീണ്ടെടുക്കാനാകും.
പ്ലേസ്റ്റോറില്‍ നിന്ന് നോട്ടിഫിക്കേഷൻ ഹിസ്റ്ററി എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യണം .ആപ്പ് ഇൻസ്റ്റാളായാൽ, അയച്ചയാള്‍ സന്ദേശം ഡിലീറ്റ് ചെയ്താലും നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി ആപ്പ് അത് കാണിക്കുന്നതായിരിക്കും. ഡിലീറ്റ് ചെയ്ത മെസേജുമായി ബന്ധപ്പെട്ട എല്ലാ വിവരവും ഇതിൽ ലഭ്യമാകും. ഇത് വാട്ട്സ് ആപ്പിൽ ലഭ്യമാക്കുന്നതിന് ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്യണം
Post Your Comments