തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി ഉള്‍പ്പെട്ട പണമിടപാട് കേസിന്റെ സത്യം ഉടന്‍ പുറത്ത് വരും. കേസിലെ പരാതിക്കാരനായ യുഎഇ പൗരന് ഹസന് ഇസ്മയീല്‍ അബ്ദുള്ള അല്‍മര്‍സൂഖി കേരളത്തിലെത്തി മാധ്യമങ്ങളെ കാണും. ബിനോയ് കോടിയേരിയും ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന് ശ്രീജിത്തും കൂടി 13 കോടി വെട്ടിച്ചുവെന്നാണ് മര്‍സൂഖിയുടേയും അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയായ കൊട്ടാരക്കര സ്വദേശി രാകുലിന്റേയും പരാതി. അടുത്ത തിങ്കളാഴ്ച്ച വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബില്‍വെച്ച് മര്‍സൂഖി മാധ്യമങ്ങളെ കാണുന്നത്.
ബിനോയിക്കെതിരെ യുഎഇയില്‍ കേസൊന്നും ഇല്ലെന്നും അദ്ദേഹത്തിന് യാത്രവിലക്കില്ലെന്നും രേഖകള്‍ സഹിതം സിപിഎം നേതൃത്വം വാദിക്കുന്നതിനിടെയാണ് പരാതിക്കാരനായ യുഎഇ പൗരന് നേരിട്ട് കേരളത്തിലേക്കെത്തുന്നത്. പാര്‍ട്ടിയെ തന്നെ പ്രതിസന്ധിയിലാക്കിയ ഈ സംഭവത്തില്‍ തനിക്കെതിരെ കേസൊന്നും ഇല്ലെന്ന ബിനോയിയുടെ വാദം മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി തല്ക്കാലം പിടിച്ചുനിന്നത്. ഇതിനിടെയാണ് കേസിലെ പരാതിക്കാരന് തന്നെ നേരിട്ട് കേരളത്തിലെത്തുന്നത്. ഇന്ത്യയിലെ അഭിഭാഷകന് മുഖേനയാണ് തിരുവനന്തപുരം പ്രസ്ക്ലബില്‍ വാര്‍ത്ത സമ്മേളനത്തിനുള്ള നടപടികള്‍ ഇദ്ദേഹം സ്വീകരിച്ചത്. താമസിയാതെ സംഭവത്തിലെ കൂടുതല്‍ വസ്തുതകള്‍ പുറത്തുവരുമെന്ന് ചുരുക്കം.
Post Your Comments