ജിദ്ദ: കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി സ്വദേശി പൗരന്മാർക്കായി പന്ത്രണ്ടു തരം സ്ഥാപനങ്ങളിലെ തൊഴിലുകൾ കൂടി സംവരണം ചെയ്തുകൊണ്ടുള്ള തീരുമാനം തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി നാസർ അൽഖഫീസ് പുറപ്പെടുവിച്ചു. ഘട്ടങ്ങളായായി സെപ്റ്റംബർ 11 മുതൽ അഞ്ചു മാസത്തിനുള്ളിലാണ് തീരുമാനം നടപ്പിലാക്കുക.
read also: സ്വദേശിവത്കരണം ശക്തമാക്കാന്‍ സൗദി; പ്രവാസികള്‍ക്കു വന്‍തോതില്‍ ജോലി നഷ്ടമാകും
ഇതിനകം തന്നെ മൊബൈൽ ഫോൺ, സ്വർണാഭരണം, സ്ത്രീകൾക്കുള്ള സാധനങ്ങൾ തുടങ്ങിയവയുടെ കടകളിൽ വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞ തൊഴിൽ സ്വദേശിവത്കരണം മറ്റു പന്ത്രണ്ടു ഇടങ്ങളിൽ കൂടി പുതുതായി ഏർപ്പെടുത്തുന്നതോടെ സൗദിയിലെത്തപ്പെട്ട അവിദഗ്ധരായ ലക്ഷക്കണക്കിന് വിദേശി തൊഴിലാളികളുടെ നില അങ്ങേയറ്റം പരിതാപകരമാകും. മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് ഇന്ത്യക്കാർക്ക് തൊഴിൽ പ്രതിസന്ധി ഉണ്ടാകും.
read also: കുവൈറ്റിലും സ്വദേശിവത്കരണം : മലയാളികള്‍ ആശങ്കയില്‍
വാഹനം, മോട്ടോർ ബൈക്കുകൾ എന്നിവ വിൽക്കുന്ന കട, റെഡിമെയ്ഡ് വസ്ത്രക്കട, ഹോം– ഓഫിസ് ഫർണിച്ചർ കടകൾ എന്നിവയാണ് ആദ്യ ഘട്ടമായ സെപ്റ്റംബർ 11 മുതൽ സ്വദേശിവത്കരിക്കുക. ഇലക്ട്രിക്, ഇലക്ട്രോണിക് കടകൾ, കണ്ണട കടകൾ, വാച്ച് കടകൾ എന്നിവ കൂടി രണ്ടാം ഘട്ടത്തിൽ നവംബർ ഒമ്പതു മുതൽ സ്വദേശിവൽകൃതമാകും. അവസാന ഘട്ടമായ 2019 ജനുവരി ഏഴിന് ആരോഗ്യ, മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, കെട്ടിട നിർമാണ സാധനങ്ങൾ വിൽക്കുന്ന കടകൾ, ഓട്ടോ സ്പെയർ പാർട്സ് കടകൾ, മധുരപലഹാര കടകൾ (പാസ്റ്ററി), പരവതാനി കടകൾ തുടങ്ങിയ സ്ഥലത്ത് നിന്ന് കൂടി വിദേശികളെ പിരിച്ചു വിടും.
Post Your Comments