കൊച്ചി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. മികച്ച കളിക്കാരിലൊരാളായ മാര്‍ക് സിഫ്നിയോസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. പരിശീലകനായിരുന്ന റെനെ മ്യൂലന്സ്റ്റീന് ടീം വിട്ടതിന് പിന്നാലെയാണ് സിഫ്നിയോസും ടീം വിട്ടത്. സിഫ്നിയോസും ബ്ലാസ്റ്റേഴ്സും ടീം വിടുന്ന കാര്യത്തില്‍ ഒരുമിച്ചൊരു തീരുമാനത്തിലെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 12 മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകള്‍ നേടിയ താരം മികച്ച രീതിയില്‍ കളി തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ടീം വിട്ടത്.
Read Also: പട്ടികയിൽ ഏഴാം സ്ഥാനത്ത്; ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനല്‍ സാധ്യത ഇനി എങ്ങനെ?
ടീം വിടുന്ന കാര്യം സിഫിനിയോസ് മാനേജ്മെന്റുമായി ചര്‍ച്ച ചെയ്തിരുന്നെന്നും പരസ്പര ധാരണയോടെയാണ് തീരുമാനമെടുത്തതെന്ന് കേരള ബ്ലാസ്റ്റേഴ്സ് മീഡിയ മാനേജര്‍ സജീവ് പറഞ്ഞു. എന്നാല്‍ താരം ടീം വിടാനുള്ള കാരണം വ്യക്തമല്ല. സിഫ്നിയോസിന്റെ സംഭാവനകള്‍ക്കു നന്ദിയുണ്ടെന്നു ടീം മാനേജ്മെന്റ് അറിയിച്ചു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments