കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് വില കഴിഞ്ഞ ദിവസം 80 രൂപയിലെത്തി. ക്രൂട് ഒായിലിന്റെ വില വര്‍ധനവാണ് ഇതിന് കാരണമായി എണ്ണ കമ്പനികള്‍ പറയുന്നത്. ഒക്ടോബറില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ വെട്ടിക്കുറച്ചെങ്കിലും അതിന് വിപരീതകമായാണ് വില ഉയര്‍ന്നിരിക്കുന്നത്. കേന്ദ്ര ബജറ്റ് ആരംഭിക്കാനിരിക്കെ എക്സൈസ് തീരുവ കുറയ്ക്കണമെന്ന ഓയില്‍ മിനിസ്ട്രി നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
നിലവിലെ എന്‍ഡിഎ സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്നത്. അതിനാല്‍ തന്നെ വരുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടായിരിക്കും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്റെ അഞ്ചാം ബജറ്റ് അവതരിപ്പിക്കുക.
അതേസമയം ജനങ്ങള്‍ക്ക് പെട്രോളിയം വിലയില്‍ പെട്ടെന്ന് ഒരു കുറവ് ലഭിക്കുന്നതിനായി പൊതു ഉത്പന്ന സേവനങ്ങളുടെ ഗണത്തില്‍ പെടുത്തി എക്സൈസ് തീരുവയില്‍ കുറവ് വരുത്തുന്നതിനായി ഓയില്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന് നടപടികള്‍ സ്വീകരിച്ച് തുടങ്ങിയെന്നാണ് വിവരം. കേന്ദ്ര ബജറ്റില്‍ ഇത് പ്രതീക്ഷിക്കാം. തങ്ങള്‍ക്ക് ആവശ്യങ്ങള്‍ പറയാനേ സാധിക്കൂ, ധനകാര്യ വിഭാഗമാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ഓയില്‍ മന്ദ്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
ക്രൂഡ് ഓയിലിലെ തുടരെയുള്ള വര്‍ദ്ധനവിനെ തുടര്‍ന്ന് 2014 ഏപ്രിലില്‍ സര്‍ക്കാല്‍ പെട്രോളിന് 12 രൂപയും ഡീസലിന് 13.77 രൂപയും എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചിരുന്നു. 2014 നവംബര്‍ മുതല്‍ 2016 ജനുവരി നരെ ഒമ്പത് പ്രാവശ്യമാണ് സര്‍ക്കര്‍ പെട്രോളിയത്തിന്റെ എക്സൈസ് തീരുവ വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മാത്രമാണ് നികുതിയില്‍ ഇളവ് നല്‍കിയത്.
ഒക്ടോബറിലെ എക്സൈസ് തീരുവ കുറച്ചതോടെ പെട്രോളിന് 70.88 രൂപയും ഡൂസലിന് 59.14 രൂപയുമായിരുന്നു ഡല്‍ഹിയിലെ വില. തുടര്‍ന്ന് വില ദിവസേന മാറുന്ന സംവിധാനം എത്തിയതോടെ വില കൂടുകയാണ് ഉണ്ടാകുന്നത്. ഇതിന് തടയിടാന്‍ കഴിയുന്നതെല്ലാം പുതിയ ബജറ്റില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ. 2018 ബജറ്റ് അരുണ്‍ ജെയ്റ്റ്ലിക്ക് വെല്ലുവിളി നിറഞ്ഞതായിരിക്കും എന്നാണ് പറയപ്പെടുന്നത്.
Post Your Comments