BUDGET-2018

കേന്ദ്ര ബജറ്റ്: മത്സ്യമേഖലയ്ക്ക് പ്രത്യക പാക്കേജ് പ്രഖ്യാപിച്ചേക്കും

2018 കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ആരംഭിക്കുകയാണ്. ഏവരും ഉറ്റു നോക്കുന്ന ഒന്നാണ് ഈ പ്രാവശ്യത്തെ ബജറ്റ്. എന്‍ഡിഎ ഗവണ്‍മെന്റിന്റെ കാലാവധി അവസാനിക്കാനിരിക്കെ വരുന്ന തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാകും ബജറ്റ് അവതരണം. അതിനാല്‍ തന്നെ വരും ബജറ്റില്‍ പ്രതീക്ഷകള്‍ ഏറെയാണ്. കേന്ദ്രബജറ്റില്‍ മത്സ്യ മേഖലയ്ക്ക് പ്രത്യേക പാക്കേജ് ലഭിച്ചേക്കും.

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യ തൊഴിലാളികളുടെ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും 2018 ബജറ്റില്‍ മുഖ്യ പരിഗണന ലഭിച്ചേക്കും. കടലില്‍ അകപ്പെടുന്ന മത്സ്യ തൊഴിലാളികളുടെ രക്ഷയ്ക്കായി മറൈന്‍ ആംബുലന്‍സുകള്‍ അനുവദിച്ചേക്കും. എന്നാല്‍ എത്ര എണ്ണം എന്നതിന്റെ കാര്യത്തില്‍ വ്യക്തതയില്ല. ഐസിയു യൂണിറ്റുള്ള ആംബുലന്‍സിന് എട്ട് കോടിരൂപയാണ് വില. മാത്രമല്ല കോസ്റ്റ് ഗാര്‍ഡിന് കൂടുതല്‍ ബോട്ട് വാങ്ങുന്നതിനും പണം അനുവദിക്കും.

2017 ബജറ്റില്‍ മത്സ്യ മേഖലയ്ക്ക് സന്തോഷിക്കത്തക്ക വിധം ഒന്നും ഉണ്ടായിരുന്നില്ല. അക്വാ ഫാമിംഗിനും കടലില്‍ നിന്നും ഉദ്പാതിപ്പിക്കുന്ന മത്സ്യ സമ്പത്തിനും നികുതിയിളവ് പ്രതീക്ഷിച്ചിരുന്നെങ്കിലും പോയ ബജറ്റില്‍ അത് ഉണ്ടായില്ല.

ഒരു വിധത്തില്‍ പറഞ്ഞെന്നാല്‍ കൃഷിയുടെ കീഴില്‍ വരുന്നതാണ് മത്സ്യകൃഷി എങ്കിലും കൃഷിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മത്സ്യ മേഖലയ്ക്ക് ലഭിക്കാറില്ല. ഇന്ത്യയുടെ മത്സ്യമേഖലയും അക്വകള്‍ച്ചറും ആഗോള മത്സ്യ സമ്പത്തിന്റെ ആറ് ശതമാനം വരുന്നതാണ്. ഒരു ശതമാനത്തിലധികം മൊത്ത ആഭ്യന്തര ഉത്പാദനവും അഞ്ച് ശതമാനത്തിലധികം കൃഷിയുടെ മൊത്ത ആഭ്യന്തര ഉത്പാദനവും കൂടാതെ 14 മില്യണിലധികം ജനങ്ങള്‍ക്ക് തൊഴിലും നല്‍കുന്നതാണ് മത്സ്യമേഖല.

പോയ വര്‍ഷം ഗ്രീന്‍ റവല്യൂഷനായി 13,741 കോടിയും, വൈറ്റ് റവല്യൂഷനായി 1,634 കോടിയുമായി മൊത്തം 401 കോടിയാണ് മത്സ്യമേഖലയ്ക്ക് അനുവദിച്ചത്. 2018 കേന്ദ്ര ബജറ്റില്‍ ഇതില്‍ കൂടുതല്‍ തുക മത്സ്യമേഖലയ്ക്ക് ലഭിക്കുമെന്നാണ് വിവരം. ഇക്കുറി മത്സ്യ തൊഴിലാളികളുടെ സംരക്ഷണത്തിനായിരിക്കും ബജറ്റ് ഊന്നല്‍ കൊടുക്കുക എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button