KeralaLatest NewsNews

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. അതേസമയം പ്രതിപക്ഷം പ്രതിഷേധ പ്ലക്കാര്‍ഡുകളുമായാണ് സഭയിലെത്തിയിരിക്കുന്നത്. കണ്ണൂരിലെ കൊലപാതകങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ കെടുത്തിയെന്ന ഗവര്‍ണറുടെ പ്രസ്താവന പ്രതിപക്ഷം ആയുധമാക്കിയേക്കും.

മുന്‍മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍, ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന കെ.കെ.രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ക്കു ചരമോപചാരം അര്‍പ്പിക്കാനായാണു സഭ ചൊവ്വാഴ്ച ചേരുന്നത്. 25ന് നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്മേല്‍ ചര്‍ച്ച നടക്കും. 26 മുതല്‍ 29 വരെ സഭ ചേരുകയില്ല. 30 മുതല്‍ വീണ്ടും ചര്‍ച്ച. ഫെബ്രുവരി രണ്ടിനു ബജറ്റ് അവതരിപ്പിക്കും. ഏഴിനു സഭാസമ്മേളനം സമാപിക്കും.

ഓഖി ദുരന്തത്തിന്റെ വ്യാപ്തി തടയുന്നതിലും രക്ഷാപ്രവര്‍ത്തനത്തിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി സഭയില്‍ പ്രതിഷേധമറിയിക്കാന്‍ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. കായല്‍ കയ്യേറ്റക്കേസില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയും പ്രതിപക്ഷം ആയുധമാക്കും. സഭയിലെ സമീപനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്നു രാവിലെ യുഡിഎഫ് നിയമസഭാ കക്ഷിയോഗം ചേര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button