ലഖ്നൗ: ”രാജ്യത്തിന് അകത്ത് മാത്രമല്ല പുറത്തും ശത്രുവിനെ നേരിടാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ട്” കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കശ്മീരിലെ പുഞ്ച് സെക്ടറിൽ ഒരു മാസം മുന്‍പ് നിയന്ത്രണ രേഖ മറികടന്ന് മൂന്ന് പാകിസ്ഥാന്‍ പട്ടാളക്കാരെ അഞ്ച് ഇന്ത്യന്‍ കമാന്‍ഡോകള്‍ വധിച്ച പശ്ചാത്തലത്തിലാണ് പ്രതികരണവുമായി രാജ്നാഥ് സിങ് രംഗത്തെത്തിയത്.
“ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പാകിസ്താന്‍ ആക്രമണത്തില്‍ പതിനേഴ് ഇന്ത്യന്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞാൻ ഉൾപ്പെടെയുള്ള മന്ത്രിമാരെയെല്ലാം വിളിച്ചു കൂട്ടി യോഗം ചേർന്നു. ഇതിന് ശേഷമാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തി തീവ്രവാദികളെ വധിച്ചത്. ഇതിലൂടെ ശത്രുക്കളെ അവരുടെ മണ്ണിലെത്തി നേരിടാന്‍ കഴിയുമെന്ന സന്ദേശമാണ് ഇന്ത്യ നല്‍കിയത്. പാകിസ്ഥാനുമായി നല്ല സൗഹാര്‍ദപരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്‍ അത് ആഗ്രഹിക്കുന്നില്ല. രാജ്യം തലകുനിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ സമ്പദ് ഘടന വളര്‍ച്ച പ്രാപിക്കുകയാണെന്നും” ലഖ്നൗവില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ രാജ്നാഥ് സിങ്ങ് പറഞ്ഞു.
Read also ; അതിര്‍ത്തി ലംഘിച്ച് വീണ്ടും പാക്ക് വെടിവയ്പ് ; ഇന്ത്യ അതിശക്തമായി തിരിച്ചടിച്ചു
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments