ചെന്നൈ: തമിഴ്‌നാട്ടില്‍ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള ജെല്ലിക്കെട്ട് വീണ്ടും ആരംഭിച്ചു. സുപ്രീംകോടതി നിരോധനം നിയമഭേദഗതിയിലൂടെയാണ് തമിഴ് ജനത മറികടന്നത്. ഇന്ന് മധുര ആവണിയ പുരത്ത് നടത്തിയ മത്സരത്തില്‍ 22 പേര്‍ക്ക് പരുക്ക് പറ്റി.
മത്സരത്തില്‍ പങ്കെടുത്ത ആറ് പേര്‍ക്കും കാണാന്‍ നിന്ന 16 പേര്‍ക്കുമാണ് ഇന്ന് പരുക്ക് പറ്റിയത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കര്‍ശന ഉപാധികളോടെയേ് ഇക്കുറി ജല്ലിക്കെട്ട് നടത്താനാകൂ. പോലീസ് അനുമതിയും മെഡിക്കല്‍ സംഘത്തിന്റെ സാന്നിധ്യവും വേണം.
മാത്രമല്ല, ഊര്‍ജം വര്‍ധിപ്പിയ്ക്കുന്ന മയക്കുമരുന്ന് പോലുള്ളവ കാളകളില്‍ പ്രയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. മൂന്ന് വയസിന് താഴെയും പതിനഞ്ച് വയസിന് മുകളിലും ഉള്ള കാളകളെ മത്സരത്തില്‍ പങ്കെടുപ്പിക്കരുത്.
അപകടകരമായ മത്സരത്തില്‍ കൂടുതലും പങ്കെടുക്കുന്നത് യുവാക്കളാണ്. സുപ്രിംകോടതി നിരോധവും തുടര്‍ന്നുണ്ടായ ശക്തമായ പ്രതിഷേധങ്ങള്‍ക്കും ശേഷം കഴിഞ്ഞ വര്‍ഷവും ജല്ലിക്കെട്ട് നടത്തിയിരുന്നു.
Post Your Comments