Latest NewsParayathe VayyaWriters' CornerSpecials

രാഷ്ട്രീയ ദൈവങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ പ്രതിഷേധിക്കുന്ന ഈ ജഡ്ജിമാര്‍ ആഗ്രഹിക്കുന്നത് രാജ്യദ്രോഹമോ?

അനിരുദ്ധന്‍ 

കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നടന്നത് അസാധാരണ സംഭവമാണ്. സുപ്രീം കോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ മാധ്യമങ്ങളോട് തുറന്നു പറച്ചിൽ നടത്തി. സുപ്രീം കോടതിയിലെ കാര്യങ്ങൾ ശരിയായ രീതിയിലല്ല നടക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാർ പരസ്യമായി രംഗത്തെത്തിയത്. ജസ്തി ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി ലോക്കൂർ, കുര്യൻ ജോസഫ് എന്നിവർ നേരിട്ട് ചീഫ് ജസ്റ്റിസിനെതിരെ മാധ്യമങ്ങൾക്ക് മുന്നില്‍ വിമര്‍ശിച്ചു. പ്രധാന കേസുകൾ ഏത് ബഞ്ച് കേൾക്കണമെന്നതിൽ ചീഫ് ജസ്റ്റിസ് സ്വീകരിച്ച തീരുമാനങ്ങളിലാണ് ആരോപണം ഉന്നയിച്ച ജഡ്ജിമാർക്ക് എതിർപ്പുള്ളത്.

വളരെ പ്രാധാന്യമുള്ളതും വിവാദപരവുമായ കേസുകൾ കഴിവതും മുതിർന്ന ജഡ്ജിമാരുടെ ബഞ്ച് പരിഗണിക്കുകയെന്നതാണ് സുപ്രീം കോടതിയുടെ കീഴ്വഴക്കം. ബിജെപി ദേശീയാധ്യക്ഷൻ അമിത്ഷാ പ്രതിയായ സൊറാബുദീൻ ശൈഖ് മരണപ്പെട്ട കേസിന്‍റെ വിചാരണക്കിടെയാണ് ജസ്റ്റിസ് ബി എച് ലോയ മരണപ്പെട്ടത്. ഈ മരണത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണമുണ്ട്. ഈ കേസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് പരിഗണിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് തീരുമാനിച്ചത് .ഈ തീരുമാനം തിരുത്തണമെന്ന് ജഡ്ജിമാർ ആവശ്യപ്പെട്ടു. എന്നാൽ ഈ തീരുമാനം തിരുത്താനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു . തുടർന്ന് ഇതിൽ വിയോജിപ്പ് പരസ്യപ്പെടുത്തിയ ജഡ്ജിമാർ മാധ്യമങ്ങളെ കാണുകയായിരുന്നു. ഒപ്പം ചീഫ് ജസ്റ്റിസിന്‍റെ നടപടികളെ വിമർശിച്ച് മാസങ്ങൾക്ക് മുൻപ് ഇവർ ചീഫ് ജസ്റ്റിസിന് തന്നെ നൽകിയ കത്തും പുറത്തുവിട്ടു. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഈ വര്‍ഷം ഒക്ടോബര്‍ രണ്ടിന് വിരമിക്കുകയാണ്.

എന്നാല്‍ ഈ പ്രതിഷേധത്തിന് പിന്നിലെ കാരണം എന്താണ്? അതിനെ കുറിച്ച് അന്വേഷിച്ചാല്‍ ഇത് സത്യസന്ധനായ ഒരു ന്യായാധിപനെ കരിവാരിത്തേക്കാന്‍ മാത്രം നടത്തുന്ന ആസൂത്രിത നീക്കം ആണെന്ന് മനസിലാകും. അത് തിരിച്ചറിയണമെങ്കില്‍ ആദ്യം ഈ നാല് ജഡ്ജിമാരെ പരിചയപ്പെടണം.

1 കുര്യൻജോസഫ് : ഈ പേര് മലയാളികള്‍ മറക്കാന്‍ സാധ്യതായില്ല. ദുഃഖവെള്ളിയാഴ്ച കോടതി കൂടിയതിന് തന്‍റെ മതവിശ്വാസം വ്യണപ്പെട്ടു എന്ന് പറഞ്ഞ് വിവാദം ഉണ്ടാക്കിയ ഇതേ ജഡ്ജിയാണ് ശബരിമലയില്‍ സ്ത്രീകള്‍ കയറാം എന്ന് പറഞ്ഞതും. മതാതിഷ്ഠിത ചാനലായ ഷാലോ ടിവി യില്‍ പരിപാടി അവതരിപ്പിച്ച ആദ്യ വ്യക്തിയാണ്. മദര്‍തെരേസയുടെ വിശുദ്ധയാക്കല്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പോയ തികഞ്ഞ മതവാദി കോടിയാണ് ഇദ്ദേഹം. അപ്പോള്‍ ഒരു സംശയം പരമോന്നത നീതിപീഠത്തിലിരുന്ന് ഏകപക്ഷീയത കൈമുതൽ ആക്കിയത് തെറ്റല്ലേ? വ്യക്തി വിശ്വാസം പാടില്ലന്നല്ല പറഞ്ഞത്. പക്ഷെ ഒരു ന്യായാധിപന്‍ കാണിച്ചത് ശരിയോ എന്ന് മാത്രം ചിന്തിക്കൂ.

2 ചലമേശ്വര്‍ : കമ്യൂണിസ്റ്റ് നിർദ്ദേശങ്ങൾ കോടതിയിൽ നിയമ പുസ്തകമാക്കിയ ഒരാള്‍ ആണോ എന്ന് പോലും പലര്‍ക്കും സംശയമുള്ള ന്യായാധിപന്‍. ഇയാളുടെ ബെഞ്ചിലാണ് കേരളത്തിലേയും മറ്റും സ്വാശ്രയ കോളേജിലെയും കേസുകള്‍ കാലങ്ങളായി വരുന്നത്. കമ്യൂണിസ്റ്റുകാരൻ ഡി.രാജ രഹസ്യമായി ഈ ന്യാധിപന്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നെ കാരണം എന്താണ്?

3 രഞ്ജൻ ഗോഗോയ് : കോൺഗ്രസിന്റെ ഒത്തമ കൂട്ടുകാരൻ. ഇദ്ദേഹത്തിന്റെ അച്ഛൻ അസ്സാമിന്റെ മുൻ ചീഫ് മിനിസ്റ്റർ കൂടിയാണ് . കോൺഗ്രസ് നേതാക്കളെ രക്ഷിച്ചെടുക്കാൻ പ്രതിജ്ഞാബദ്ധമായി കൊണ്ടു നടക്കുന്നവൻ

4 മദൻ ബി ലോക്കൂർ: ആധാര്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ന്യാധിപന്‍

എന്നാല്‍ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് മുന്‍പില്‍ എത്തുന്നതെന്നായിരുന്നു വാര്‍ത്താസമ്മേളനത്തിനിടെ ചെലമേശ്വര്‍ പറഞ്ഞത്. നാളെ ഈ ജോലിയില്‍ നിന്നും പിരിഞ്ഞുപോവുമ്പോള്‍ തങ്ങള്‍ സ്വന്തം ആത്മാഭിമാനം പണയം വെച്ചാണ് ജോലി ചെയ്തതെന്ന് ആളുകള്‍ പറയരുത്. മറിച്ച് ആത്മാഭിമാനം കാത്തുസൂക്ഷിച്ചാണ് ജോലി ചെയ്തതെന്ന് വേണം പറയാന്‍. അതുകൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളോട് പറയാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും നാളും ഇല്ലാതിരുന്ന ഈ പ്രതിഷേധം ഇപ്പോള്‍ ഉയരാന്‍ കാരണമെന്ത്? നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന ഓരോ സാധാരണക്കാരന്റെയും മനസ്സില്‍ ഇത്തരം സംശയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം? ഇത്രയും നാൾ ഏതുസർക്കാർ ഭരിച്ചാലും ഏത് ചീഫ് ജസ്റ്റിസ് വന്നാലും ഇവര്‍ക്ക് താത്പര്യമുള്ള കേസുകള്‍ ഇവര്‍ക്ക് കിട്ടിയിരുന്നു. അതിലൂടെ രാഷ്ട്രീയ ദൈവങ്ങളെ സംരക്ഷിച്ചു എടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. 1.75 ലക്ഷം കോടി അടിച്ചുമാറ്റിയ 2 ജി സ്പെക്ട്രം അഴിമതി കേസില്‍ രാജ, കനിമൊഴി എന്നിവരെ രക്ഷപ്പെടുത്തിയ കൂട്ടരാണ് ഇവര്‍. എന്നാല്‍ സത്യസന്ധനായ ദീപക് മിശ്രയുടെ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ക്ക് വിലങ്ങു തടിയായി. ജസ്റ്റിസ് ദീപക്മിശ്ര വന്നപ്പോൾ ചില പരിഷ്കാരങ്ങൾ നടപ്പാക്കി. അതോടെ തങ്ങൾക്ക് ഇഷ്ടമുള്ള കേസുകൾ തങ്ങളുടെ ബഞ്ചിൽ വിചാരണയ്ക്കായി വരുന്നില്ല എന്നതാണ് ഇവരുടെ ഇപ്പോഴത്തെ പ്രശ്നം. അത് കൊണ്ട് തന്നെ പല വന്‍ പുലികളും ജയിലായി. മധുകോഡ, ലാലു പ്രസാദ് ഇവരുടെ വിധികള്‍ നോക്കൂ.

രാഷ്ട്രീയ മേലാളൻന്മാരുടെ ചാരന്മാരായി പ്രവര്‍ത്തിച്ച ഇവര്‍ക്ക് തങ്ങളുടെ സ്ഥിതി മോശമായെന്നു മനസിലായി. അതുകൊണ്ട് തന്നെ തങ്ങളുടെ ലാഭത്തിനായി അവര്‍ പുതിയ വഴികള്‍ തിരഞ്ഞു. കൂടെ നില്‍ക്കുന്ന , ഇതുവരെയും സംരക്ഷിച്ച് നിര്‍ത്തിയ പലര്‍ക്കും ഇനി അപകടം ഉണ്ടാകുമെന്നും അതിനാല്‍ ദീപക് മിശ്ര പുറത്താക്കണമെന്നും ഇവര്‍ ആഗ്രഹിച്ചു. അതിനു വേണ്ടിയുള്ള പൊറാട്ട് നാടകമായിരുന്നു വാര്‍ത്താ സമ്മേളനവും പ്രതിസന്ധി സൃഷ്ടിക്കലും. ആധാര്‍ കേസ്, ബാബറി കേസ് , ചിദംബരവും മകനും പ്രതിയായ കേസ്, സോണിയ-രാഹുൽ പ്രതിയായ നാഷണൽ ഹെറാൾഡ് കേസ് തുടങ്ങിയ നിരവധി കേസുകള്‍ക്ക് വിധി വരാനുണ്ട്. ഈ കേസുകള്‍ എല്ലാ ബഞ്ചിനും നല്‍കിയതോടെ തങ്ങളുടെ രാഷ്ട്രീയ ദൈവങ്ങളെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് അവര്‍ മനസിലാക്കി. അതോടെ അനുകൂല വിധി നേടാനുള്ള തീവ്ര രാജ്യദ്രോഹികളുടെ ആഗ്രഹം തകര്‍ന്നു. ഈ പ്രമാദമായ കേസുകളില്‍ തങ്ങളുടെ ദൈവങ്ങള്‍ക്ക് അനുകൂല വിധി ഉണ്ടാക്കാന്‍ ഉള്ള കുടില തന്ത്രമാണ് ഇപ്പോള്‍ ന്യാധിപന്മാര്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ ദീപക് മിശ്രയെ പുറത്താക്കണം എന്ന ലക്ഷ്യത്തോടെ ശിഖണ്ടികളെ മുൻനിർത്തിയ നാണംകെട്ട കളി നടത്തുകയാണ് രാജ്യദ്രോഹ ശക്തികള്‍.

 

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button