ശ്രീജിത്തിന് വന്‍ ജനപിന്തുണ : ഐക്യദാര്‍ഢ്യവുമായി ആയിരങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഒത്തുചേര്‍ന്നു
തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ 765 ദിവസമായി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി ആയിരക്കണക്കിന് പേര് ഒത്തുചേര്‍ന്നു. ഇന്ന് രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ സെക്രട്ടേറിയറ്റിന് സമീപത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. എം.ജി റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണായും മുടങ്ങിന്ന തരത്തില്‍ ജനക്കൂട്ടം സെക്രട്ടേറിയറ്റിന് മുന്നില്‍ നിറഞ്ഞുകഴിഞ്ഞു.
Post Your Comments