KeralaLatest NewsNews

ലക്ഷങ്ങൾ ചികിത്സാ റീഫണ്ട് നടത്തിയവരിൽ പ്രതിപക്ഷ എംഎൽഎമാർ മുന്നിൽ

തിരുവനന്തപുരം: എംഎൽഎമാരുടെ ചികിത്സയുടെ കണക്ക് വിവരങ്ങൾ പുറത്ത്. ലക്ഷങ്ങൾ ചികിത്സാ റീഫണ്ട് നടത്തിയവരിൽ പ്രതിപക്ഷ എം എൽ എ മാരാണ് മുന്നിൽ.കൂടുതൽ തുക കൈപ്പറ്റിയത് കെ.മുരളിധരനാണ്. 20 മാസത്തിനിടയിൽ മുരളീധരൻ കൈപ്പറ്റിയത് ഇരുപത്തി ആറ് ലക്ഷത്തോളം രൂപയാണ്.

പി.ടി തോമസ് കൈപ്പറ്റിയത് പത്തൊൻപത് ലക്ഷത്തോളം രൂപ. എം.കെ മുനീർ പത്ത് ലക്ഷം രൂപയോളവും കൈപ്പറ്റി. ജനം ടി വി യാണ് ഈ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ ചികിത്സാ ചിലവ് സംബന്ധിച്ച രേഖകൾ ജനം ടിവി പുറത്തുവിട്ടിരുന്നു.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് കേസെടുത്ത് ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. ഖജനാവ് കൊള്ളക്കാർ എന്ന ഒരു പുതിയ അന്വേഷണ പരമ്പര തുടങ്ങുന്നതായും ചാനൽ അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button