KeralaLatest NewsNews

ഷെഫിന്‍ ജഹാനെതിരെ കനകമല ഐഎസ് പ്രതികളുടെ മൊഴി : എന്‍ഐഎയുടെ പുതിയ റിപ്പോര്‍ട്ട്‌ ഇങ്ങനെ

കൊച്ചി: ഷെഫിന്‍ ജഹാനെതിരെ കനകമല ഐഎസ് പ്രതികളുടെ മൊഴി. ഷെഫിനെ അടുത്തറിയാമെന്ന് മന്‍സീദും ഷഫ്‌വാനും എന്‍ഐഎയ്ക്ക് മൊഴി നല്‍കി. കനകമലക്കേസ് പ്രതികള്‍ക്ക് ഷെഫിന്‍ ജഹാനുമായി ബന്ധമുണ്ടായിരുന്നെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. കനകമലക്കേസ് പ്രതി മന്‍സീത് തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെഫിന്‍ ജഹാന്‍ അംഗമായിരുന്നു. ഷഫ്‌വാനുമായി ഷെഫിന് മുന്‍പരിചയമുണ്ടായിരുന്നുവെന്നുമായിരുന്നു എന്‍ഐഎ കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ബന്ധം മാത്രമെന്നായിരുന്നു ഷെഫിന്റെ മൊഴി.

ഷെഫിന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെന്നും മൊഴി നല്‍കി. ഹാദിയ കേസിലെ എന്‍ഐഎയുടെ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് ഇവരുടെ മൊഴി. പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഷെഫിനെ വീണ്ടും ചോദ്യം ചെയ്യും. കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട സംഘത്തിൽ ഉൾപ്പെട്ട കോഴിക്കോട് സ്വദേശി മൻസീദ് (ഒമർ അൽ ഹിന്ദി), ചേലക്കര ടി. സ്വാലിഹ് മുഹമ്മദ് (യൂസഫ് ബിലാൽ), കോയമ്പത്തൂർ അബ് ബഷീർ (റാഷിദ്), കുറ്റ്യാടി റംഷാദ് നാങ്കീലൻ (ആമു), തിരൂ‍ർ സാഫ്വാൻ, കുറ്റ്യാടി എൻ.കെ. ജാസിം, കോഴിക്കോട് സജീർ, തിരുനൽവേലി സ്വദേശി സുബഹാനി ഹാജ മൊയ്ദീൻ എന്നിവർക്കെതിരെയാണു കുറ്റപത്രം.

അതേസമയം രാജ്യാന്തര ഭീകരസംഘടനയുമായി ബന്ധപ്പെട്ടവർ കണ്ണൂർ കനകമലയിൽ രഹസ്യയോഗം കൂടിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി എട്ടു പ്രതികൾക്കെതിരെ രണ്ടു കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു. രഹസ്യവിവരത്തെ തുടർന്നു 2016 ഒക്ടോബറിലാണു കനകമലയിൽ ഒത്തുകൂടിയ സംഘത്തെ എൻഐഎ പിടികൂടിയത്. കേരളത്തിലെ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളിൽ സ്ഫോടനം നടത്താൻ ഇവർ പദ്ധതിയിട്ടതായി എൻഐഎ കണ്ടെത്തി. ഇതിനു പുറമെ ഹൈക്കോടതി ജഡ്ജിമാർ, രാഷ്ട്രീയ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയും ഇവർ ലക്ഷ്യമിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button