ന്യൂഡൽഹി: പ്രകോപനപരമായ പ്രസംഗത്തിലൂടെ സമുദായ സംഘര്‍ഷമുണ്ടാക്കിയെന്ന സംഭവത്തിൽ ദലിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനിക്കും ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനും എതിരെ പൊലീസ് കേസ്. ഭീമ-കാരെഗാവ് യുദ്ധസ്മരണയായ ‘യല്‍ഗാര്‍ പരിഷത്തി’ല്‍ പ്രകോപനപരമായ പ്രസംഗത്തിലൂടെ സമുദായ സംഘര്‍ഷമുണ്ടാക്കിയെന്ന കുറ്റത്തിനാണ് ഇരുവര്ക്കുമെതിെര ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിസംബര്‍ 31ന് ഷാനിവാര്വാഡയിലാണ് ഇരുവരും പ്രസംഗിച്ചത്.
ഡെക്കാന്‍ ജിംഖാന പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അക്ഷയ് ബിക്കാദ്(22), ആനന്ദ് ധോണ്ട്(25) എന്നിവരാണ് പരാതിക്കാര്‍. എഫ്.െഎ.ആറില്‍ ജിഗ്നേഷിെന്റയും ഉമര്‍ ഖാലിദിെന്റയും പ്രസംഗത്തിലെ ചിലവരികള്‍ എടുത്തു പറയുന്നുണ്ട്.
“പുതിയ പേഷ്വകളെ വിജയിക്കാന്‍ നാം ഇനിയും ഭീമ-കാരെഗാവ് യുദ്ധം നയിക്കണം. യുദ്ധം മുന്നോട്ട് കൊണ്ടു പോകണം. ഇൗ യുദ്ധത്തില്‍ നിന്ന് പ്രചോദനം നേടണം. ഇത് തെരഞ്ഞെടുപ്പിലൂടെ സാധിക്കില്ല. സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ചിലര്‍ ഗുജറാത്തിലെയോ മഹാരാഷ്ട്രയിലേയോ നിയമസഭയിലും പാര്‍ലെമന്റിലും ഉണ്ടാകും. എന്നാല്‍ ജാതി വ്യത്യാസം തെരുവുയുദ്ധത്തിലൂടെ മാത്രമേ ഇല്ലാതാകൂ”വെന്നും ജിഗ്നേഷ് മേവാനി പ്രസംഗിച്ചിരുന്നു.
‘ഇത് തിരിച്ചടിക്കുള്ള സമയമാണെന്നും നമ്മുടെ ഭാവിക്കായി ഭീമ-കാരെഗാവ് യുദ്ധം തുടരാമെന്നും ഖാലിദ് പ്രസംഗിച്ചിരുന്നു. നാം വിജയിക്കാനായി യുദ്ധം ചെയ്യണം. പുതിയ പേഷ്വകളെ ഇല്ലാതാക്കുന്നത് ഭീമ-കാരെഗാവ് രക്തസാക്ഷികള്‍ക്കുള്ള ശ്രദ്ധാഞ്ജലിയാണെന്നും’ ഖാലിദ് പ്രസംഗിച്ചിരുന്നു.ഇൗ വരികള്‍ പ്രകോപനപരമാണെന്നാണ് കണ്ടെത്തൽ.
ജിഗ്നേഷ് മേവാനിയും ഉമര്‍ ഖാലിദും പെങ്കടുക്കേണ്ടിയിരുന്ന ആള് ഇന്ത്യ നാഷണല്‍ സ്റ്റുഡന്റ്സ് ഉച്ചകോടിക്ക് പൊലീസ് അനുമതി നിഷേധിച്ചു. ഇന്ന് പുനെ ഭായ്ദാസ് ഹാളില്‍ നടക്കേണ്ടിയിരുന്ന പരിപാടിക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്.
Post Your Comments