ബെയ്ജിങ്: ചൈനയുടെ ബഹിരാകാശ നിലയം -ടിയാന്‍ഗോങ് 1 മാര്‍ച്ച് മാസത്തില്‍ ഭൂമിയില്‍ പതിക്കുമെന്ന് റിപ്പോർട്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരമാകുന്ന വിഷദ്രാവകം – ഹൈഡ്രസിന്‍ വര്‍ഷിച്ചുകൊണ്ട് ഭൂമിയിൽ പതിക്കുന്ന ഈ ബഹിരാകാശ നിലയം പതിക്കുന്ന പ്രദേശങ്ങളില്‍ വ്യാപക നാശമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഈ ദ്രാവകം വലിയതോതില്‍ ഉള്ളില്ച്ചെന്നാല് ശ്വാസകോശത്തിനും വൃക്കകള്‍ക്കും നാശമുണ്ടാക്കും. ചെറിയ അംശം ഉള്ളില്ച്ചെന്നാല് തലവേദന, തൊണ്ടവേദന, ശ്വാസതടസം എന്നിവ ഉണ്ടാകാം.
”സ്വര്‍ഗത്തിലെ കൊട്ടാരം” എന്ന് മറുപേരുള്ള നിലയം 2011 സെപ്റ്റംബറിലാണ് വിക്ഷേപിച്ചത്. ഭൂമിയില്‍നിന്ന് 380 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥമാണു ടിയാന്‍ഗോങ് 1 നായി ചൈന ഉദ്ദേശിച്ചിരുന്നത്. ഭൂമിയില്‍നിന്നുള്ള നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഇത് ഇപ്പോള്‍ 287 കിലോമീറ്റര്‍ ഉയരത്തിലാണുള്ളത്. സ്പെയിന്, ഇറ്റലി, തുര്‍ക്കി, ഇന്ത്യ, യൂ.എസ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേൽ പതിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല.
Post Your Comments