അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം തങ്ങള്‍ക്കാവശ്യമില്ലെന്നും ട്രംപിന്റെ ആരോപണത്തിന് യാതൊരു കഴമ്പുമില്ലെന്നും എല്ലാ കാര്യങ്ങളും അമേരിക്കയോട് നേരത്തെ സംസാരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലഭിച്ച സഹായങ്ങളുടെ എല്ലാ വിവരങ്ങളും പരസ്യപ്പെടുത്താന്‍ തയ്യാറാണെന്നും ലഭിച്ച സഹായത്തിന് തങ്ങള്‍ തിരിച്ച് സേവനങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഖ്വാജാ ആസിഫ് പറഞ്ഞു.
ഭീകരവാദ പ്രവര്‍ത്തങ്ങള്‍ക്കുവേണ്ടി പാകിസ്ഥാന് 3,300 കോടി ഡോളര്‍ നല്‍കി അമേരിക്ക വിഡ്ഢിയാവുകയാണെന്നായിരുന്നുവെന്നും കള്ളവും വഞ്ചനയുമാണ് അമേരിക്കയ്ക്ക് തിരിച്ച് ലഭിച്ചതെന്നും ട്രംപ് കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. പാകിസ്ഥാന് നല്‍കിവരുന്ന 25.5 കോടി ഡോളറിന്റെ സഹായധനം അമേരിക്ക റദ്ദാക്കുമെന്ന സൂചനയും ട്രംപ് നല്‍കിയിരുന്നു.
Post Your Comments