ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയ്ക്ക് പുതിയ നേട്ടം. ഇന്റര്‍നെറ്റ് വേഗതയുടെ പരിശോധനയിലാണ് ജിയോ നേട്ടം കരസ്ഥമാക്കിയത്. ട്രായിയുടെ പരിശോധന റിപ്പോര്‍ട്ടില്‍ ജിയോ ഒന്നാം സ്ഥാനം സ്വന്തമാക്കി. 4ജി ഡൗണ്ലോഡിലാണ് ജിയോയുടെ മികച്ച നേട്ടമെന്നത് ശ്രദ്ധേയമാണ്.
സെക്കന്‍ഡില്‍ 19.6 എംബിയായിരുന്നു ഒക്ടോബറില്‍ നടത്തിയ പരിശോധനയില്‍ ജിയോയുടെ വേഗത. പക്ഷേ സെക്കന്‍ഡില്‍ 21.9 എംബി വേഗതയിലേക്ക് ജിയോ സെപ്തംബറില്‍ എത്തിയെന്നു പരിശോധനയില്‍ തെളിഞ്ഞു. സെക്കന്‍ഡില്‍ 8.7 എംബിയായിരുന്നു രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഒക്ടോബറില്‍ എയര്‍ടെല്ലിന്റെ ഡൗണ്‍ലോഡ് വേഗതയെന്നും പരിശോധനയില്‍ കണ്ടെത്തി.
പക്ഷേ ജിയോയെ തോല്‍പ്പിച്ച് അപ്ലോഡ് സ്പീഡില്‍ ഐഡിയ ഒന്നാം സ്ഥാനം നേടി. സെക്കന്‍ഡില്‍ 8.6 എംബിയാണ് അപ്ലോഡ് സ്പീഡില്‍ ഐഡിയയുടെ വേഗത. ഈ പട്ടികയില്‍ രണ്ടാം സ്ഥാനം വോഡഫോണിനാണ്. സെക്കന്‍ഡില്‍ 6.5 എംബിയാണ് വോഡഫോണിന്റെ അപ്ലോഡ് സ്പീഡ്.
Post Your Comments