Latest NewsNewsGulf

ദുബായ് സഫാരി പാർക്ക് സന്ദര്‍ശിച്ച് ഷെയ്ക്ക് മുഹമ്മദ്

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് സഫാരി പാർക്ക് സന്ദർശിച്ചു. അറേബ്യൻ വില്ലേജ്, സഫാരി വില്ലേജ്, ആഫ്രിക്കൻ വില്ലേജ്, ഏഷ്യൻ വില്ലേജ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് സഫാരി ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കും, കുടുംബങ്ങള്ക്കും പിക്നിക് സൗകര്യങ്ങളും പാർക്കിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷം സന്ദർശകർക്ക് ലഭ്യമാക്കുന്നു.

സന്ദർശകർക്ക് പ്രത്യേകിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും സമയം ചിലവഴിയ്ക്കാന്‍ മൃഗങ്ങൾക്കൊപ്പം പച്ച യാർഡുകളിൽ മനോഹരമായ പിക്നിക് ആസ്വദിക്കാനുള്ള അവസരം അവർക്ക് നൽകുന്നു. വന്യജീവികളെക്കുറിച്ചും വൈവിധ്യത്തെക്കുറിച്ചും പഠിക്കുന്നതിനുള്ള സൗകര്യവും നല്‍കി കൊടുക്കുന്നു. അഞ്ച് വർഷം നീണ്ടുനിന്ന പരിശ്രമങ്ങൾക്ക് ഒടുവില് പൂര്‍ത്തിയാക്കിയ വിദ്യാഭ്യാസ സാംസ്കാരിക ടൂറിസം പദ്ധതി ഷെയ്ക്ക് മുഹമ്മദ് സംതൃപ്തി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button