Latest NewsIndiaInternational

ഈ രാജ്യത്ത് ഇന്ത്യക്ക് നൈപുണ്യ വികസന കേന്ദ്രം ; ചൈനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേടിയ നയതന്ത്ര വിജയം

ന്യൂഡൽഹി : സൗത്ത് ആഫ്രിക്കയിൽ ഇന്ത്യക്ക് നൈപുണ്യ വികസന കേന്ദ്രം. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ചൈന പിടിമുറുക്കുന്നതായ റിപ്പോർട്ടുകൾ പുറത്തു വരുന്ന വേളയിലാണ് ഇത്തരമൊരു നേട്ടം ഇന്ത്യക്ക് സ്വന്തമാക്കാൻ ആയത്. ചൈനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേടിയ നയതന്ത്ര വിജയം കൂടിയാണിത്.

സൗത്ത് ആഫ്രിക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നൈപുണ്യ വികസന കേന്ദ്രം ക്വസിലു-നാതാൾ തീരദേശ പ്രദേശത്തായിരിക്കും ആരംഭിക്കുക. ഇന്ത്യയിലെ ഐടിഐകളുടെ മാതൃകയിലുള്ള കേന്ദ്രത്തിൽ ആദ്യഘട്ടത്തിൽ ഹാർഡ് വെയർ,സോഫ്റ്റ് വെയർ,യന്ത്രങ്ങളുടെ പ്രവർത്തനം,തകരാർ പരിഹരിക്കൽ തുടങ്ങിയവയിലായിരിക്കും പരിശീലനം നൽകുക. ഓരോ മേഖലയിലെയും പരിശീലനത്തിന് ഇന്ത്യയിൽ നിന്നുള്ള വിദഗ്ദർ നേതൃത്വം നൽകണമെന്നതാണ്. കേന്ദ്രത്തിന് സൗജന്യമായി സ്ഥലം വിട്ടു നൽകിയ ആഫ്രിക്കൻ സർക്കാർ മുന്നോട്ട് വച്ച ഏക നിബന്ധന.

ഇക്കഴിഞ്ഞ ഒക്ടോബറിൽ ന്യൂഡൽഹിയിൽ നൈപുണ്യ വികസന മന്ത്രാലയവും,നൈപുണ്യ വികസന കോർപ്പറേഷനും ന്യൂഡൽഹിയിൽ സംയുക്തമായി സംഘടിപ്പിച്ച വിജ്ഞാപന വിനിമയ ശിൽപശാലയിൽ സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് റുവാണ്ട, നൈജീരിയ, എത്യോപ്യ, സെനെഗൽ, ടാൻസാനിയ, ഘാന എന്നീ ആഫ്രിക്കൻ രാജ്യങ്ങൾ പങ്കെടുത്തിരുന്നു. മഹാരാഷ്ട്ര,രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ സന്ദർശിക്കുവാനും,സംരംഭകത്വ പരിശീലനം നേരിൽ കാണാനും ആഫ്രിക്കൻ പ്രതിനിധികൾ അന്ന് താല്പര്യം പ്രകടിപ്പിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button