ഹുവായിയുടെ ഓണ്‍ലൈന്‍ ബ്രാന്‍ഡ് ആയ ഹോണര്‍ പുതിയ ഫോണ്‍ പുറത്തിറക്കി. ‘ഹോണര്‍ 9 ലൈറ്റ്’ എമ്മ ഫോണാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്. ഇതിന്റെ പ്രധാന പ്രത്യേകത 5.65 ഇഞ്ചിന്റെ ഫുള്‍വിഷന്‍ ഡിസ്പ്ലേയാണ്. കമ്പനി ഫോണിന് മുന്നിലും പിന്നിലുമായി മൊത്തം നാല് ക്യാമറകളാണ് നല്‍കിയിരിക്കുന്നത്.
ഫോണ്‍ വിപണിയില്‍ ആന്‍ഡ്രോയിഡ് ഓറിയോയില്‍ അധിഷ്ടിതമായുള്ള ഇഎംയുഐ 8.0 ഓഎസില്‍ 3 ജിബി റാം,4 ജിബി റാം പതിപ്പുകളില്‍ എത്തും. ചൈനയില്‍ ഫോണിന്റെ വില 3 ജിബി റാം 32 ജിബി സ്റ്റോറേജ് പതിപ്പിന് 1,199 യുവാനും ( 11,600 രൂപ) , നാല് ജിബി റാം പതിപ്പിന് 1,499 യുവാനും (14,600 രൂപ) , നാല് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിന് 1,799 (17500 രൂപ) എന്നിങ്ങനെയാണ്.
ഓണര്‍ 9 ലൈറ്റിനുള്ളത് 5.65 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേയാണ്. ഹുവായിയുടെ 2.36 GHz ഒക്ടാകോര്‍ ഹൈസിലിക്കണ്‍ കിരിന്‍ 659 പ്രൊസസറാണിതിന് നല്‍കിയിരിക്കുന്നത്. 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകളും, രണ്ട് നാനോ സിം കാര്‍ഡുകളും ഫോണില്‍ ഉപയോഗിക്കാം.
3000 mAhന്റെ ബാറ്ററിയില്‍ 24 മണിക്കൂര്‍ നേരം ചാര്‍ജ് ലഭിക്കും. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യങ്ങള്‍ ഫോണിലുണ്ട്.
Post Your Comments