Latest NewsNewsGulf

അബുദാബിയില്‍ കനത്ത മൂടൽമഞ്ഞ് : നിരവധി വിമാന സര്‍വ്വീസുകള്‍ വൈകി

അബുദാബി : അബുദാബിയില്‍ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന്‌ നിരവധി വിമാന സര്‍വ്വീസുകള്‍ വൈകി. വിമാനത്താവളത്തില്‍ നിന്നുള്ള ഇൻകമിംഗ്, ഔട്ട്ഗോയിംഗ് ഫ്ലൈറ്റുകളെ കാലാവസ്ഥാ വ്യതിയാനങ്ങൾ ബാധിച്ചു. അബുദാബി നഗരവും പടിഞ്ഞാറൻ പ്രദേശങ്ങളായ മദീനത്ത് സായിദ്, റുവായിസ്, സിലാ, ഘിയാത്തി, അൽ ദഫ്രാ എന്നീ പ്രദേശങ്ങളെ മൂടല്‍ മഞ്ഞ് ബാധിച്ചു.

500 മീറ്റർ മുതൽ 1 കിലോമീറ്റർ വ്യത്യാസം വരെ കാണാന്‍ സാധിക്കുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തില്‍ മാറ്റം സംഭവിക്കുന്നത് വരെ ജനങ്ങള്‍ക്ക്‌ കനത്ത ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. റോഡിലിറങ്ങുന്നവര്‍ ശ്രദ്ധാലുകള്‍ ആയിരിക്കുവാനും അധികൃതർ മുന്നറിയിപ്പ് നല്‍കി. അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ രാത്രിയിൽ മൂടൽമഞ്ഞിന്റെ രൂപവത്കരണമുണ്ടായത്, മിക്ക വിമാന സർവീസുകളും യാത്രാ തടസ്സപ്പെടുത്തിയിട്ടുണ്ട്.

മസ്ക്കറ്റ്, മെൽബൺ, സിഡ്ന, ലോസ് ആഞ്ചലസ്, ഡാലസ്, ഡ്യൂസെൽഡോർ, സീഷെൽസ്, പാരിസ്, പുക്കറ്റ്, ഏഥൻസ്, റോം, ജർമ്മനി, ബംഗ്ലാദേശ്, മസ്ക്യാട്, കെയ്റോ, ഖത്തർ, ഡബ്ലിൻ, ബെയ്റൂത്ത്, ആംസ്റ്റർഡാം എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകളാണ് വൈകിയത്.

ജിദ്ദ, മസ്കത്ത്, ബഹ്റൈൻ, കുവൈത്ത്, കെയ്റോ, ന്യൂ ഡൽഹി, മുംബൈ, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, പുണെ, ബ്രിസ്ബേൻ, ധാക്ക എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന വിമാന സര്‍വ്വീസുകളും ഏതാനും മണിക്കൂറുകൾ വൈകി. അബുദാബി എയർപോർട്ടും വെള്ളിയാഴ്ച കാലാവസ്ഥാ വ്യതിയാനമനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ഇത്തിഹാദ് എയർവെയ്സ് വക്താവ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കായി +971 (0) 2599 0000 ന് ഇത്തിഹാദ് എയർവേയ്സിനെ ബന്ധപ്പെടാനും അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button