Latest News

കുഞ്ഞുങ്ങൾക്ക് തടിവെക്കാൻ നെയ് കൊടുക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾ

കുഞ്ഞിന് നെയ് കൊടുക്കുന്നവരാണ് പല അച്ഛനമ്മമാരും. എന്നാല്‍ നെയ് ഒരു മിതമായ അളവില്‍ മാത്രമേ കുഞ്ഞിന് കൊടുക്കാന്‍ പാടുകയുള്ളൂ. അഞ്ച് വയസ്സില്‍ താഴെയുള്ള കുഞ്ഞിന് നെയ് കൊടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. നെയ് സ്ഥിരമായി കൊടുക്കുമ്പോള്‍ എന്തൊക്കെ പ്രശ്നങ്ങളാണ് അത് കുഞ്ഞില്‍ ഉണ്ടാക്കുന്നത് എന്ന് മാതാപിതാക്കൾ അറിഞ്ഞിരിക്കണം.

കുഞ്ഞിന് സ്ഥിരമായി നെയ് കൊടുക്കുമ്പോള്‍ അത് കുഞ്ഞിന് പല തരത്തിലുള്ള അസ്വസ്ഥതകളാണ് ഉണ്ടാക്കുന്നത്. ഇഷ്ടമില്ലാതെ കഴിക്കുന്ന ഭക്ഷണം പല വിധത്തില്‍ കുഞ്ഞിന്റെ ആരോഗ്യത്തില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നു. നെയ് ദഹിക്കാന്‍ കുഞ്ഞുങ്ങളില്‍ കൂടുതല്‍ സമയം എടുക്കുന്നു. എല്ലാ ഭക്ഷണങ്ങളുടെ കൂടെയും നെയ് കൊടുക്കുന്നത് മൂലം ഭക്ഷണത്തോട് തന്നെ കുട്ടിക്ക് വിരക്തി ഉണ്ടാവും.

കൂടാതെ മലബന്ധവും ദഹനക്കുറാവും ഉണ്ടാകാനും സാധ്യതയുണ്ട്. ഇതോടെ മറ്റു ഭക്ഷണങ്ങളോട് തന്നെ കുഞ്ഞിന് താല്പര്യത്തെ നഷ്ടപ്പെടും. സമീകൃതാഹാരവും കൂടുതൽ പച്ചക്കറികളും കുട്ടികൾക്ക് ചെറുപ്പത്തിൽ തന്നെ ശീലിപ്പിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button