ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരമൊരുക്കുന്ന ഇന്‍ഫ്ലൈറ്റ് കണക്ടിവിറ്റി (ഐഎഫ്സി) സംവിധാനം നടപ്പാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).
ഐഎഫ്സി സംവിധാനം നടപ്പാക്കണമെന്ന ശുപാര്‍ശ രണ്ടുവര്‍ഷം മുമ്പേ തന്നെ വ്യോമയാന മന്ത്രാലയം നല്‍കിയിരുന്നു. എന്നാല്‍ ഏത് രീതിയില്‍ നടപ്പാക്കണമെന്ന സംശയത്തെ തുടര്‍ന്ന് ഇത് വിവിധ മന്ത്രാലയങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയായിരുന്നു.
ഐഎഫ്സി സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുകയാണെന്ന് ട്രായ് ചെയര്മാന് ആര് എസ് ശര്‍മ അറിയിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐഎഫ്സി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നും ശര്‍മ പറഞ്ഞു.
ട്രായ് ഐഎഫ്സി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുന്നതോടെ സ്വകാര്യ വിമാനസര്‍വീസുകള്‍ക്ക് അതിന് അനുയോജ്യമായ വിധത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ വ്യത്യാസം വരുത്താന്‍ കഴിയും. അതോടെ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സാധിക്കും.
Post Your Comments