Latest NewsIndiaNews

അപകീര്‍ത്തികരമായ പരാമര്‍ശം: കേന്ദ്ര മന്ത്രിക്കെതിരെ കേസ്

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കേന്ദ്ര മന്ത്രി അനന്തകുമാര്‍ ഹെഗ്ഡെക്കെതിരെ 153, 504 എന്നീ വകുപ്പുകള്‍ ചുമത്തി മൈസൂര്‍ പൊലീസ് കേസെടുത്തു. വോട്ടുകള്‍ക്ക് വേണ്ടി സിദ്ധരാമയ്യ ചെരിപ്പ് നക്കാന്‍ വരെ തയാറാണെന്ന അപകീർത്തികരമായ പരാമർശം കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ ബി.ജെ.പി നടത്തിയ റാലിയിൽ കന്നഡ എം.പി കൂടിയായ അനന്തകുമാര്‍ ഹെഗ്ഡെ നടത്തിയെന്നാണ് പരാതി.

മൈസൂര്‍ സിറ്റി കോടതിയുടെ നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്. അനന്തകുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button