കച്ച്: ഗുജറാത്തിലെ ജനങ്ങൾക്ക് ശോഭനമായ ഭാവികാലമാണ് വരാൻ പോകുന്നതെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി. എല്ലാ വാഗ്ദാനങ്ങളും കോൺഗ്രസ് സർക്കാർ പാലിക്കുമെന്നും പ്രധാനമന്ത്രിയെപോലെ ഓരോ ആൾക്കും 15ലക്ഷം രൂപ തരാമെന്ന് പറയുന്നില്ലെന്നും രാഹുൽ ഗാന്ധി പറയുകയുണ്ടായി. മോബ്രിയിലേയും സുരേന്ദ്രനഗറിലെയും പ്രചാരണപരിപാടികൾ മോശം കാലാവസ്ഥ മൂലം റദ്ദാക്കിയിരുന്നു.
അതേസമയം കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിക്ക് എതിരാളിയില്ലെന്ന് എഐസിസി അറിയിച്ചു. തിങ്കളാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. രാഹുൽ ഗാന്ധിയെ പിന്തുണച്ച് 89 നാമനിര്‍ദ്ദേശ പത്രികകൾ തെരഞ്ഞെടുപ്പ് സമിതിക്ക് ലഭിച്ചിരുന്നു.
Post Your Comments