Latest NewsKeralaNews

കേരള കോണ്‍ഗ്രസ്- എമ്മില്‍ ഉള്‍പ്പോര്; മഹാറാലി മാറ്റിവയ്ക്കാന്‍ നീക്കം

കുറവിലങ്ങാട് : കേരള കോണ്‍ഗ്രസ്- എമ്മില്‍ ഉള്‍പ്പോര് ശക്തം. കോട്ടയത്ത് ഡിസംബര്‍ 15 ന് നടത്താനിരുന്ന മഹാറാലി മാറ്റിവെയ്ക്കാന്‍ നീക്കം. കോട്ടയത്ത് നടക്കുന്നത് നിര്‍ണ്ണായക രാഷ്ട്രീയ തീരുമാനം ആയിരിക്കും സമ്മേളനത്തില്‍ ഉണ്ടാകുക എന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മണി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സമ്മേളനത്തില്‍ മാണിയുടെ മകന്‍ ജോസ് കെ. മാണി നേതൃപദവി ഏറ്റെടുക്കുമെന്ന പ്രചാരണം വ്യാപകമായതോടെ പാര്‍ട്ടിക്കുള്ളില്‍ ഉള്‍പ്പോര് രൂക്ഷമായി തുടങ്ങിയെന്നാണ് സൂചന.

വ്യത്യസ്തമായ പ്രചാരണ രീതികള്‍ അവംലബിക്കുമെന്ന് ജോസ് കെ. മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നെങ്കിലും പതിവ് പ്രചാരണങ്ങള്‍ മാത്രമെ നടക്കുന്നുള്ളൂ. റാലിയുടെ വിജയത്തിനായി വാട്ട്സാപ്പിലും ഫേസ്ബുക്കിലും പോസ്റ്റിടുന്നതല്ലാതെ ജനങ്ങളുടെ ഇടയില്‍ ഇറങ്ങിച്ചെന്നുള്ള ഒരു പ്രവര്‍ത്തനവും ഇതുവരെ മാണി ഗ്രൂപ്പ് നടത്തിയിട്ടില്ല. എന്നാല്‍ ഇതിനിടെയാണ് ഓഖി ചുഴലിക്കാറ്റിന്റെ പേരില്‍ റാലി മാറ്റിവയ്ക്കാന്‍ ഒരുങ്ങുന്നത്. ജോസ് കെ. മാണി നേതൃത്വത്തിലേക്ക് വരുന്നതിനെയും എല്‍ഡിഎഫില്‍ ചേക്കാറാനുള്ള നീക്കത്തെയും ജോസഫ് വിഭാഗം ശക്തമായി എതിര്‍ക്കുകയാണ്. ജോസഫ് വിഭാഗം ഇടഞ്ഞ് നില്‍ക്കുന്നതാണ് മാണി വിഭാഗത്തെ അലസോരപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button