കൂടുതൽ സൗകര്യങ്ങളോടെ രാജധാനി .എല്‍ഇഡി ലൈറ്റുകള്‍, സിസിടിവി ക്യാമറകള്‍, വൃത്തിയുള്ള ടോയ്ലെറ്റുകള്, മുകളിലെ ബര്‍ത്തുകളിലേയ്ക്ക് കയറാന്‍ പ്രത്യേക ഗോവണി തുടങ്ങി രാജകീയമായ സൗകര്യങ്ങളോടെയാണ് രാജധാനി എത്തിയിരിക്കുന്നത്.
യാത്രക്കാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കോച്ചുകളുടെ നിര്‍മാണം. പഴയ കോച്ചുകളില്‍ 35 ലക്ഷം രൂപയുടെ പരിഷ്കാരങ്ങള്‍ നടത്തിയാണ് പുതിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 14 രാജധാനി ട്രെയിനുകളും 15 ശതാബ്ദി ട്രെയിനുകളും സ്വര്‍ണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുമെന്ന് റയില്‍വേ മന്ത്രാലയം വിശദമാക്കുന്നു.
Post Your Comments