ഹൈദരാബാദ്: പ്രധാനമന്ത്രിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത വിദ്യാര്‍ത്ഥിയെ പോലീസ് ചോദ്യം ചെയ്തു. ഹൈദരാബാദില്‍ നാലാം വര്‍ഷ നിയമവിദ്യാര്‍ത്ഥിയായ ആരിഫ് മുഹമ്മദിനെയാണ് പദ്മാവതി സിനിമയ്ക്കെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റ് ഷെയർ ചെയ്തതിന് പോലീസ് പതിനേഴ് മണിക്കൂര്‍ ചോദ്യം ചെയ്തത്. ഗുഡിമാല്കപൂരില് സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കവേ ആരിഫിനെ മഫ്തിയില്‍ എത്തിയ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പദ്മാവതി സിനിമയിലെ നായിക ദീപിക പദുക്കോണിന്റെയും സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയുടെയും തല വെട്ടുന്നവര്‍ക്ക് ചിലര്‍ കോടികള്‍ വാഗ്ദാനം ചെയ്തതിനെ പരിഹസിച്ച് കൊണ്ട് വോയിസ് ഓഫ് രാം എന്ന ഫെയ്സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് ആരിഫിനെ കസ്റ്റഡിയിൽ എടുത്തത്. പൊതുപരിപടിയില്‍ പ്രധാനമന്ത്രിക്ക് നേരെ ചെരിപ്പോ ഷൂസോ എറിയുന്നവര്‍ക്ക് ഒരുലക്ഷം രൂപ നല്‍കുമെന്നായിരുന്നു പോസ്റ്റ്.
ഇത് ഷെയര്‍ ചെയ്തതിന് പിടികൂടിക്കൊണ്ട് പോയ തന്നെ ഒരു രാത്രി മുഴുവന്‍ ചോദ്യം ചെയ്തതു. തമാശരൂപേണയായിരുന്നു പോസ്റ്റ് എന്നും പ്രധാനമന്ത്രിക്ക് എതിരായി താന്‍ സൃഷ്ടിച്ചതാണോ പോസ്റ്റ് എന്നായിരുന്നു പോലീസിന് അറിയേണ്ടിയിരുന്നതെന്ന് ആരിഫ് പറഞ്ഞു.
Post Your Comments