1969-ൽ ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാ ലോകത്തെ അതുല്യ പ്രതിഭയായി വളർന്ന നടന വിസ്മയമാണ് അമിതാഭ് ബച്ചൻ. അന്നുതൊട്ട് ഇന്നുവരെ ഇന്ത്യൻ സിനിമാലോകത്ത് വിസ്മരിക്കാൻ കഴിയാത്തവിധം അദ്ദേഹം വളർന്നു.എന്ത് കഥാപാത്രത്തെയും പൂർണ മനസോടെ ഏറ്റെടുക്കാൻ കഴിവുള്ള ബച്ചനെ സിനിമാലോകം ബിഗ് ബി എന്ന ഓമനപ്പേരിൽ വിളിച്ചു.അദ്ദേഹത്തിന്റെ കഴിവുകൾക്ക് അർഹതപ്പെട്ട അംഗീകാരങ്ങളും ലഭിച്ചു.പരസ്യം, സാമൂഹിക വിഷയങ്ങൾ അങ്ങനെ എല്ലാ മേഖലയിലും കൈകടത്തുന്ന ബച്ചൻ അടുത്തിടെ ബോളിവുഡ് സിനിമ മേഖലയിൽ നടക്കുന്ന വലിയൊരു പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണോ.
സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവതി എന്ന ചിത്രം നിരന്തരം വിവാദങ്ങൾക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്.ചിത്രത്തിൽ പദ്മാവതിയായി വേഷമിട്ട ദീപികയുടെ മൂക്ക് ചെത്തണം കഴുത്തുവെട്ടണം എന്നിങ്ങനെ ശക്തമായി ആരോപണങ്ങൾ ഉയർന്നു.സംവിധായകനെതിരെയും വധഭീഷണി ഉണ്ടായി.എന്നിട്ടും ഇന്ത്യൻ സിനിമയുടെ ബിഗ് ബി യ്ക്ക് ഒന്നും പറയാനില്ല.സ്വന്തം മകളേക്കാൾ പ്രായം കുറവാണ് ദീപികയ്ക്ക് കൂടാതെ ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരും എന്നിട്ടും പരിഗണനകൾ ഒന്നും എ നടിക്ക് നൽകിയില്ല.
ബോളിവുഡിലെ പ്രശസ്ത നിർമാതാവ് ബോണി കപൂർ ഒരിക്കൽ പറഞ്ഞു അത് എന്റെ ചിത്രമല്ല അതുകൊണ്ട് അഭിപ്രായം പറയാൻ ഞാൻ ആരുമല്ല.അതേ നിലപാട് തന്നെയാണ് അനുപം ഖേറും പങ്കുവെച്ചത്.ഒരു സംവിധായകന് ഒരു ചിത്രം എടുക്കണമെങ്കിൽ ചരിത്രം മുഴുവൻ പഠിക്കണമെന്നില്ല.സിനിമ കേവലം ഒരു വിനോദ ഉപാധി മാത്രമാണ്.സ്വന്തം ചിത്രത്തെ ഇഷ്ടാനുസരണം മാറ്റിയെടുക്കാൻ സംവിധായകന് അവകാശങ്ങളുമുണ്ട്.ഇതെല്ലാം അറിയാവുന്ന വ്യക്തിയാണ് ബച്ചൻ.
സ്വന്തം മേഖലയിൽ ഇങ്ങനെ ഒരു പ്രശ്നം നടക്കുമ്പോൾ ഒരു പത്ര സമ്മേളനം വിളിച്ചുകൂട്ടി കാര്യങ്ങളുടെ ഗൗരവം പൊതു സമൂഹത്തെ അറിയിക്കാൻ ബച്ചനെപ്പോലെ മറ്റാർക്കാണ് സിനിമ ലോകത്ത് അവകാശമുള്ളത്.എന്നിട്ടും പലരും ഇതൊന്നും കണ്ടീട്ടും കാണാതിരിക്കുകയാണ് എന്നതാണ് വാസ്തവം.
Post Your Comments