ചെന്നൈ: ഹൈക്കോടതി ജഡ്ജിയെ കളിയാക്കി ട്രോള്‍ പ്രചരിപ്പിച്ച വീട്ടമ്മ അറസ്റ്റില്‍. മദ്രാസ് ഹൈക്കോടതി ജഡ്ജിയെയാണ് വ്യക്തിപരമായി പേരെടുത്ത് ആക്ഷേപിച്ചത്. ട്രോള്‍ പ്രചരിപ്പിച്ചതിന് വീട്ടമ്മയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തത് മഹാലക്ഷ്മിയെന്ന യുവതിയെയാണ്.
ജസ്റ്റിസ് എന്‍ കിരുബാകരന്‍, സെപ്റ്റംബറില്‍ നടത്തിയ ക്ലാസ് ബഹിഷ്‌കരണ സമരത്തിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. നിരവധി പേര്‍ ഈ വിധിയെ എതിര്‍ത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ജഡ്ജിയുടെ വ്യക്തിപരമായ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മഹാലക്ഷ്മി പുറത്തുവിടുകയും വിധിക്ക് പിന്നില്‍ ജസ്റ്റിസിന് മറ്റു കാരണങ്ങളുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. എന്‍ കിരുബാകരന്‍ തന്നെ ഇത് വ്യാപകമായി പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
Post Your Comments