തിരുവനന്തപുരം: കയ്യേറ്റ കേസില്‍ കുടുങ്ങിയ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി ഒടുവിൽ അടിയറവ് പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി സഭാ യോഗത്തിലാണ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചത്. കയ്യേറ്റം നടത്തിയിട്ടുണ്ടെന്ന കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയ തോമസ് ചാണ്ടിക്കു കനത്ത തിരിച്ചടിയാണ് കഴിഞ്ഞ ദിവസം നേരിട്ടത്. കോടതി കടുത്ത ഭാഷയില്‍ മന്ത്രിയെ വിമര്‍ശിക്കുകയും ഹര്‍ജി തള്ളുകയും ചെയ്തിരുന്നു.
സുപ്രീം കോടതിയിൽ പോകാനും തോമസ് ചാണ്ടി പദ്ധതിയിട്ടിരുന്നു. എന്നാൽ എല്ലാ പഴുതുകളുമടച്ചുള്ള രൂക്ഷമായ ശാസന തന്നെയാണ് ഇന്നലെ ഹൈക്കോടതി നൽകിയത്.
Post Your Comments