ശ്രീനഗര്‍: കഴിഞ്ഞ 11 മാസം കൊണ്ട് നേതാക്കളുൾപ്പെടെ കൊല്ലപ്പെട്ട കൊടും ഭീകരരുടെ കണക്കുകൾ പുറത്ത്. 170 ഓളം ഭീകരരെയാണ് ഇതുവരെ കൊലപ്പെടുത്തിയത്. മസൂദ് അസറിന്റെ മരുമകനായ തലാഹ് റാഷിദ്, ജെയ്ഷ്വ ഭീകരനായ മുഹമ്മദ് മെഹമൂദ് ഭായ് ലക്ഷര്‍ ഇ-ത്വയ്ബയുടെ അബു ദുജാന, വസീം ഷാ എന്നിവരാണ് കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലെ പ്രമുഖര്‍.
തീവ്രവാദി സംഘങ്ങളില്‍ ഇനി നാലോ അഞ്ചോ നേതാക്കള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നു കാശ്മീർ ഡിജിപി വൈദ് പറയുന്നു. സുരക്ഷാസേനകളായ സിആര്‍പിഎഫ്, കരസേനാ വിഭാഗം എന്നിവയോടൊപ്പം പോലീസും നടത്തിയ പദ്ധതികളാണ് ഇത്ര വേഗം ഫലം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ ഓള്‍ഔട്ട് എന്ന പേരില്‍ നടത്തിയ ആസൂത്രിതമായ ആക്രമണങ്ങളാണ് തീവ്രവാദികള്‍ക്ക് മേല്‍ വിജയം കൊണ്ടുവരാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഹിസ്ബുള്‍ ഭീകരുടെയും ലക്ഷ്വര്‍ ത്വയ്ബയേയുടെയും കേന്ദ്രങ്ങള്‍ പൂര്‍ണമായും ഇല്ലതാക്കാന്‍ ഓപ്പറേഷൻ ഓൾ ഔട്ട് സഹായിച്ചു. ഭീകരരുടെ കൈയ്യില്‍ നിന്നും കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് സുരക്ഷാ സേനയുടെ ലക്‌ഷ്യം. തീവ്രവാദികള്‍ക്കിടയില്‍ ചാവേറുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്കയുണ്ടെങ്കിലും ഇതിനെ നേരിടാൻ സുരക്ഷാ സേന പ്രാപ്തമാണെന്നും ഡി ജിപി പറയുന്നു.
Post Your Comments