നാഗ്പുർ: സൈന നെഹ്വാളും പി.വി സിന്ധുവും ഫൈനലിൽ പരസ്പരം ഏറ്റുമുട്ടും. ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടുക. ഇതോടെ ഇത്തവണ ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാക്കളിൽ ഒരാൾ സ്വന്തമാക്കും. സെമിയിൽ അനുര പ്രഭുദേശായാണ് സൈന പരാജയപ്പെടുത്തിയത്. സ്കോർ: 21-11 21-10.
പി.വി സിന്ധു സെമിയിൽ രാഥിക ശിവാനിയെയാണ് തോൽപ്പിച്ചത്. സ്കോർ:17-21, 21-15, 21-11.
Post Your Comments