Latest NewsNewsIndia

രോഗിയെയും ചുമന്ന് ഡോക്ടർ നടന്നത് കിലോമീറ്ററുകൾ

ഒഡീഷ: രോഗിയെയും ചുമന്ന് ഡോക്ടർ നടന്നത് കിലോമീറ്ററുകൾ. കാരുണ്യത്തിന്റെ ദൈവദൂതനെപ്പോലെ ഒരു ഡോക്ടർ വണ്ടിയും വള്ളവുമില്ലാത്ത വനമേഖലയിലെ ഗ്രാമത്തിൽ പ്രസവമെടുക്കാൻ എട്ടു കിലോമീറ്റർ കാൽനടയാത്രയായിട്ടാണ് എത്തിയത്. എന്നാൽ പ്രസവം കഴിഞ്ഞ് യുവതിക്ക് അമിത രക്തസ്രാവം ഉണ്ടായി. ഇതേതുടർന്ന് ജീവൻ അപകടത്തിലായ യുവതിയെ കട്ടിലിൽ ചുമന്ന് അദ്ദേഹം ആശുപത്രിയിലേക്ക് എട്ടു കിലോമീറ്റർ നടന്നു.

ബന്ധുക്കൾ പപ്‌ലൂരിലെ ആശുപത്രിയിൽ വിളിച്ചു സഹായം അഭ്യർഥിച്ചത് സരിഗേട്ട ഗ്രാമത്തിൽ പേറ്റുനോവിൽ പുളഞ്ഞ സുബാമയുടെ നിലവിളി ഉച്ചത്തിലായപ്പോഴാണ്. ഉടൻ തന്നെ സ്റ്റെതസ്കോപ്പും തൂക്കി മരുന്നുപെട്ടിയുമായി യുവഡോക്ടർ ഓംകാർ ഹോട്ട ചാടിയിറങ്ങി. ആംബുലൻസിന് എത്തിപ്പെടാനാകാത്ത വിദൂരഗ്രാമത്തിലേക്ക് എട്ടു കിലോമീറ്റർ നടന്നു.

പക്ഷെ സുബാമയ്ക്കു പ്രസവം കഴിഞ്ഞപ്പോൾ രക്തസ്രാവം നിലയ്ക്കുന്നില്ല. ആശുപത്രിയിലെത്തിക്കുകയല്ലാതെ മറ്റു മാർഗമില്ലാത്തതിനാൽ ഗുരുതരാവസ്ഥയിലുള്ള സുബാമയെയും കുഞ്ഞിനെയും കട്ടിലിൽ കിടത്തി, ആ ഭാരം ചുമക്കാൻ ഭർത്താവിനോടൊപ്പം ഡോക്ടറും കൂടി. ആശുപത്രിയിൽ വിദഗ്ധചികിൽസയ്ക്കു ശേഷം സുബാമ അപകടനില തരണംചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button