Latest NewsNewsTechnology

ജിയോയ്ക്ക് മുന്നിൽ ആർകോം തകർന്നു

റിലയന്‍സ് കമ്മ്യൂണിക്കേഷൻസ് പ്രധാന സര്‍വീസുകൾ നിർത്താൻ പോകുന്നുവെന്ന് റിപ്പോർട്ട്. അടുത്ത 30 ദിവസത്തിനകം ആർകോമിന് കീഴിലുള്ള വയർലെസ് സേവനങ്ങൾ നിർത്തിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആർകോം, റിലയൻസ് ജിയോയ്ക്ക് മുന്നിൽ പിടിച്ചുനില്‍ക്കാൻ കഴിയാതെ വന്നതോടെയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് കരുതുന്നത്.

ഇക്കാര്യം ജീവനക്കാർക്ക് നൽകിയ വോയ്സ് സന്ദേശത്തിലാണ് വ്യക്തമാക്കുന്നത്. വയർലെസ് സേവനങ്ങൾ നവംബർ 30 നു മുൻപ് നിർത്തിവെച്ചേക്കുമെന്നാണ് റിപ്പോർട്ട്. വൻ കടബാധ്യതയ്ക്കൊപ്പം സേവനം തുടരാൻ കഴിയില്ലെന്നു തന്നെയാണ് കമ്പനി വക്താവ് പറഞ്ഞത്.

അതേസമയം, ഡിടിഎച്ച് ബിസിനസ് റിലയൻസ് നിർത്തുന്നുവെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. റിലയൻസിന്റെ ഡിടിഎച്ച് ലൈസൻസ് നവംബർ 21 നാണ് തീരുന്നത്. എന്നാൽ കമ്പനി ഇതുവരെ പുതുക്കിയിട്ടില്ല. ലൈസൻസ് ഇനി പുതുക്കുന്നില്ലെന്ന് കമ്പനി വക്താവ് തന്നെ അറിയിച്ചിരുന്നു. അതേസമയം, എല്ലാ സേവനങ്ങളും പുതുക്കി പുതിയ രൂപത്തിൽ അവതരിപ്പിച്ചേക്കുമെന്നും സൂചനകളുണ്ട്.

ടവറുകൾ ടെലികോം സേവനം നിർത്തിയാലും തുടരും. കാരണം ആർകോം ആണ് ജിയോ ഉൾപ്പടെയുള്ള മറ്റു കമ്പനികൾക്ക് ടവർ സേവനം നൽകുന്നത്. അതേസമയം, കാനഡയിലെ ഒരു കമ്പനിക്ക് നിലവിലെ ടവറുകൾ വിൽക്കാനും ആർകോം നീക്കം നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button