മെഡിക്കല്‍ കോഴ ആരോപണത്തില്‍ ബിജെപി നേതാവ് എം.ടി. രമേശൻ മൊഴിയെടുക്കാന്‍ ഹാജരാകണമെന്ന് വിജിലന്‍സ്. ഇൗ മാസം 31ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകാനാണ് നിർദ്ദേശം.
മെഡിക്കല്‍ കോളേജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ വാങ്ങിയെന്നാണ് ആരോപണം. ഇതില്‍ എം.ടി രമേശിനും പങ്കുണ്ടെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന് കണ്ടെത്തിയിരുന്നു. ഈ കേസിലാണ് നിലവില്‍ വിജിലന്‍സ് സംഘം അന്വേഷണം നടത്തുന്നത്.കമ്മിഷന് അംഗങ്ങളായ കെ.പി.ശ്രീശന്, എ.കെ.നസീര്‍ എന്നിവരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
Post Your Comments