സിയൂൾ: വീണ്ടും ഭൂചലനം അനുഭവപെട്ടു. വെള്ളിയായ്ച്ച ഉത്തരകൊറിയയിൽ ആണവ പരീക്ഷണം നടന്ന സ്ഥലത്തിനു സമീപം കിൽജു പട്ടണത്തിൽനിന്ന് 54 കിലോമീറ്റർ അകലെയാണു റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. സെപ്റ്റംബർ മൂന്നിലെ ആണവപരീക്ഷണത്തിനുശേഷം നാലാമത്തെ ഭൂചലനമാണ് ഇവിടെ ഉണ്ടാകുന്നത്. ആണവ പരീക്ഷണം മൂലം പ്രദേശം ദുർബലമായിരിക്കാമെന്നും പരീക്ഷണ കേന്ദ്രം മറ്റെവിടേക്കെങ്കിലും മാറ്റാൻ ഉത്തരകൊറിയ നിർബന്ധിതമാവുമെന്നും വിദഗ്ദർ പറയുന്നു.
Post Your Comments