ട്വിറ്ററിലൂടെ പുതിയ നേട്ടം കരസ്ഥമാക്കി ഷെയ്ഖ് മുഹമ്മദ് . ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന അറബ് നേതാവ് എന്ന് നേട്ടമാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്വന്തമാക്കിയത്.
ട്വിറ്റില്‍ 84 ലക്ഷം പേരാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ ഫോളോ ചെയുന്നത്. ട്വിപ്ലോമസിയാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. ഈ പട്ടികയില്‍ ആദ്യ പത്തു പേരില്‍ ഇടം പിടിച്ച ഏക അറബ് നേതാവും ഷെയ്ഖ് മുഹമ്മദ് മാത്രമാണ്. ട്വിറ്ററില്‍ ഏറ്റവും അധികം ആളുകള്‍ ഫോളോ ചെയുന്നവരില്‍ പത്താം സ്ഥാനത്താണ് ഷെയ്ഖ് മുഹമ്മദിന്റെ സ്ഥാനം. പട്ടികയില്‍ ഒന്നാം സ്ഥാനം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും രണ്ടാം സ്ഥാനം ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമാണ് കരസ്ഥമാക്കിയത്.
Post Your Comments