അലിഗഡ്: തെളിവില്ലെന്ന് പറഞ്ഞ് കേസ് എടുക്കാതെ വിട്ടയച്ച പോലീസിന് മുന്നില്‍ ബലാത്സംഗം ചെയ്തയാളുടെ മുറിച്ചെടുത്ത ചെവിയുമായി യുവതി എത്തി. തിങ്കളാഴ്ച രാത്രിയിലാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുവതി ഇങ്ങനെ ചെയ്തത്. അലിഗഡിലെ എസ്.പി ഓഫീസിലാണ് സംഭവം നടന്നത്. മുറിച്ചു കൊണ്ടുവന്ന ചെവി റൂറല്‍ എസ്.പി യശ്വീര് സിംഗിന് യുവതി കൈമാറി.
സംഭവം പരാതിപ്പെട്ടിട്ടും കുറ്റക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തുട്ടില്ലെന്ന് യുവതി പരാതിപ്പെട്ടു. കുട്ടികള്‍ക്കൊപ്പം ഉറങ്ങുക ആയിരുന്ന യുവതിയെ അയല്‍വാസികളായ നാല് പേര് വീട്ടില്‍ കയറി പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവ് അക്രമികളെ ചെറുക്കാന്‍ ശ്രമിച്ചുവെങ്കിലും ഇയാള്‍ക്കെതിരെയും ആക്രമണമുണ്ടായി.തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് അക്രമികളിലൊരാളുടെ യുവതി കടിച്ചെടുത്തത്. തുടര്‍ന്ന് അക്രമികള്‍ വീട് വിട്ടു പോയി.
പോലീസില്‍ പരാതിപ്പെടരുത് എന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ശേഷമാണ് അക്രമികള്‍ പോയത്. സംഭവത്തില്‍ പിറ്റേന്ന് തന്നെ യുവതി പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ വൈദ്യപരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തില്ല. ഇതേതുടര്‍ന്നാണ് യുവതി കടിച്ചെടുത്ത ചെവിയുമായി എസ്.പി ഓഫീസില്‍ എത്തിയത്.
Post Your Comments