Latest NewsNewsGulf

ലൈംഗിക ബന്ധത്തിനിടെ 47,000 ദിര്‍ഹം കൊള്ളയടിക്കപ്പെട്ടു: യുവാവിന് ശിക്ഷ യുവതിയുടെ കണ്ണിറുക്കലില്‍ വീണ പ്രവാസി യുവാവിന് എട്ടിന്റെ പണി കിട്ടിയത് ഇങ്ങനെ

ദുബായ്•ലൈംഗിക ബന്ധത്തിനിടെ 47,100 ദിര്‍ഹം കൊള്ളയടിക്കപെട്ട യുവാവിന് ദുബായില്‍ ആറുമാസം ജയില്‍ശിക്ഷ. അനാശാസ്യത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിനാണ് പാകിസ്ഥാനിയായ 29 കാരനെ കോടതി ശിക്ഷിച്ചത്.

യുവാവ് 27 കാരിയ പാകിസ്ഥാനി യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ 27 കാരിയായ ഉഗാണ്ടന്‍ അഭിസാരിക യുവാവിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും പണം അപഹരിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ രേഖകള്‍ പറയുന്നു.

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് യുവതികളെയും നാടുകടത്താന്‍ കോടതി ഉത്തരവിട്ടു.

നൈഫ് ഏരിയയിലെ ഇയാല്‍ നാസ്സറില്‍ 2016 മേയ് 8 നാണു കേസിനാസ്പദമായ സംഭവം നടന്നത്. യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പണമാണ് കൊള്ളയടിക്കപ്പെട്ടത്. പാകിസ്ഥാനിലേക്ക് മണി എക്സ്ചേഞ്ച് വഴി അയക്കാന്‍ തൊഴിലുടമ നല്‍കിയ പണമായിരുന്നു ഇതെന്ന് യുവാവ് പറഞ്ഞു.

കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ഓഫീസിലേക്ക് നടക്കുമ്പോഴാണ് തെരുവില്‍ യുവതിയെ കണ്ടത്. യുവതി തന്നെ കണ്ണിറുക്കിക്കാണിച്ചു. ഇവര്‍ അഭിസാരികയാണെന്ന് മനസിലാക്കിയ താന്‍ ലൈംഗിക ബന്ധത്തിന് ഇവരുമായി സമ്മതിക്കുകയും ചെയ്തു. 30 ദിര്‍ഹമാണ് ചോദിച്ചതെങ്കിലും ഒടുവില്‍ 20 ദിര്‍ഹത്തിന് സമ്മതിച്ചു. തുടര്‍ന്ന് യുവതിയുടെ ഫ്ലാറ്റിലേക്ക് പോയെന്നും യുവാവ് പറഞ്ഞു.

ലൈംഗിക ബന്ധത്തിന് ശേഷം 15 ദിര്‍ഹം പ്രതിഫലമായി നല്‍കിയ ശേഷം പുറത്തിറങ്ങി പോക്കറ്റ് പരിശോധിക്കുമ്പോഴാണ് തന്റെ ബോസ് നല്‍കിയ പണം നഷ്ടപ്പെട്ട വിവരം യുവാവ് മനസിലാക്കുന്നത്. യുവാവ് ഉടന്‍ തിരികെ ഫ്ലാറ്റില്‍ എത്തിയെങ്കിലും വാതില്‍ തുറന്നു കിടക്കുന്നതാണ് കണ്ടത്. അവിടെ ആരും ഉണ്ടായിരുന്നില്ല. യുവാവ് അവിടെ മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഒടുവില്‍ പണം കൊള്ളയടിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ യുവാവ് നൈഫ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button