അലഹബാദ്: മൂന്ന് ട്രെയിനുകള്‍ ഒരേ ട്രാക്കില്‍ നേര്‍ക്കുനേര്‍ എത്തി. അലഹബാദില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഡുറന്റോ എക്സ്പ്രസ്സ്, ഹാത്തിയ-ആനന്ദ് വിഹാര്‍ എക്സ്പ്രസ്, മഹാബോധി എക്സ്പ്രസ് എന്നിവയാണ് ഒരു ട്രാക്കില്‍ സഞ്ചരിച്ചത്. അവസാന നിമിഷം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഈ മാസം തന്നെ രാജ്യത്ത് ആറ് ട്രെയിന്‍ അപകടങ്ങളാണ് ഉണ്ടായത്. അടിക്കടിയുണ്ടാകുന്ന ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് സുരേഷ് പ്രഭു റെയില്‍വേ വകുപ്പ് ഒഴിവാക്കി തരണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments