ന്യൂഡല്‍ഹി: രാജ്യത്തെ ടോള്‍ ബൂത്തുകളിൽ ഇനി കാത്ത് കെട്ടി കിടക്കേണ്ടി വരില്ല. ഏളുപ്പത്തില്‍ ടോള്‍ബൂത്തുകളില്‍ നിന്ന് മുന്നോട്ട് പോകാനുള്ള സംവിധാനം ഹൈപഡ് ഇലക്ട്രോണിക് ടോള്‍ സിസ്റ്റമാണ് ഹൈവേ മന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ 370 ടോള്‍ ബൂത്തുകളില്‍ ഒക്ടോബര്‍ 31 മുതല്‍ ഇൗ സംവിധാനം നിലവില്‍ വരും.
ഇ.ടി.സി സിസ്റ്റം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ഉപയോഗിച്ചാണ് വാഹനങ്ങള്‍ക്ക് ടോള്‍ നല്‍കാതെ കടന്ന് പോകുന്നത്. ഇൗ സംവിധാനം ഉപയോഗിക്കുന്ന വാഹനങ്ങളില്‍ പ്രത്യേകതരം ടാഗ് പതിച്ചിട്ടുണ്ടാകും. ഇത്തരത്തിലുള്ള ഒാരോ ടാഗിനും പ്രത്യേകം നമ്പറും ഉണ്ടാകും. ഇൗ നമ്പറില്‍ വാഹന ഉടമകള്‍ റീചാര്‍ജ് ചെയ്താല്‍ മതിയാകും.
വാഹനം ടോള്‍ബൂത്തിലെത്തുമ്പോൾ ടാഗ് സ്കാന്‍ ചെയ്ത് റീചാര്‍ജ് ചെയ്ത പണത്തില്‍ നിന്ന് ടോള്‍ ഇൗടാക്കും. പുതിയ സംവിധാനപ്രകാരം രണ്ട് വരികള്‍ ടോള്‍ബൂത്തിലുണ്ടാകും. ടാഗ് പതിച്ച് വാഹനങ്ങള്‍ക്ക് പ്രത്യേക വരിയും അല്ലാത്തവര്‍ക്ക് പണം നല്‍കി കടന്ന് പോകാനുള്ള സംവിധാനവും ഒരുക്കും. നിലവിൽ മുംബൈ-അഹമദാബാദ്, ഡല്‍ഹി-മുംബൈ തുടങ്ങിയ ഹൈവേകളില്‍ നിലവില്‍ ഇൗ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്.
Post Your Comments