ന്യൂഡൽഹി: ചൈനയുടെ കൈയേറ്റം യുദ്ധസാധ്യതയക്ക് കാരണമാക്കുമെന്ന് കരസേനാ മേധാവി അറിയിച്ചു. ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിംഗും സമാധന ചർച്ചകൾ നടത്തിയതിനു ശേഷമാണ് കരസേന മേധാവി യുദ്ധസാധ്യതകൾ വിശദീകരിച്ച് രംഗത്ത് വന്നത്. വടക്ക് ചൈനയും പടിഞ്ഞാറ് പാക്കിസ്ഥാനുമായി ഒരേസമയമുള്ള ദ്വിമുഖ യുദ്ധസാധ്യത നിലവിലുണ്ടെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത് പറഞ്ഞു.
ചൈനയുമായി യുദ്ധമുണ്ടായാൽ അത് അവരുടെ ദീർഘകാല സുഹൃത്തായ പാക്കിസ്ഥാനുമായും വ്യാപിക്കും. സാധാരണ രീതിയിലെന്നു തോന്നിപ്പിക്കുന്ന കൈയേറ്റങ്ങൾ നമ്മുടെ ക്ഷമ പരീക്ഷിക്കുന്നതാണ്. തർക്കം ഉണ്ടാകുന്ന സാഹചര്യങ്ങളെ നേരിടാനായി സേന സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോക ലാ പ്രതിസന്ധി അടക്കം പഴയ കാര്യങ്ങൾ പിന്നിലേക്കു തള്ളി സഹകരിച്ചു മുന്നേറാൻ ഇന്ത്യയും ചൈനയു തീരുമാനിച്ചതിനു പിന്നാലെയാണ് കരസേനാ മേധാവിയുടെ പ്രസ്താവന.ഇത് ആദ്യമായല്ല കരസേനാ മേധാവി ബിപിൻ റാവത്ത് ദ്വിമുഖ യുദ്ധസാധ്യതയെകുറിച്ചു സംസാരിക്കുന്നത്.
Post Your Comments