Latest NewsAutomobile

ബ്ലാക്ക് നൈറ്റ് ബൈക്കുകളുമായി യമഹ 

യമഹ ബൈക്കുകൾ വാഹനപ്രേമികളായ യുവാക്കൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇപ്പോൾ ബൈക്കുകൾക്കും സ്കൂട്ടറുകൾക്കുമെല്ലാം കറുപ്പിന്റെ ഏഴഴകും തുളുമ്പുന്ന ‘ബ്ലാക്ക് നൈറ്റ്’ പതിപ്പുകൾ അവതരിപ്പിച്ചിരിക്കുകയാണ് യമഹ. പ്രീമിയം മോട്ടോർ സൈക്കിളായ ‘എഫ് സീ, എസ് എഫ് ഐ’, എൻട്രി ലവൽ മോഡലായ ‘സല്യൂട്ടൊ ആർ എക്സ്’, ഗീയർരഹിത സ്കൂട്ടറായ ‘സൈനസ് റേ സീ ആർ ഡിസ്ക് ബ്രേക്ക്’ എന്നിവയ്ക്കാണു ‘ബ്ലാക്ക് നൈറ്റ്’ വകഭേദം ലഭിക്കുക.

കാഴ്ചപ്പകിട്ട് വർധിപ്പിക്കാനായി മാറ്റ് ബ്ലാക്ക് ഫിനിഷിനൊപ്പം ക്രോമിയം സ്പർശം കൂടി നൽകിയാണു യമഹ ‘ബ്ലാക്ക് നൈറ്റി’നു തിളക്കമേകുന്നത്. നവരാത്രി, ദീപാവലി ഉത്സവാഘോഷ വേളയിൽ യുവതലമുറയെ ആകർഷക്കാൻ ലക്ഷ്യമിട്ടാണു യമഹ ‘ബ്ലാക്ക് നൈറ്റ്’ പതിപ്പുകൾ അവതരിപ്പിക്കുന്നത്. സ്പോർട്ടിയും സ്റ്റൈൽ സമ്പന്നവുമാകാനുള്ള പ്രചോദനത്തിൽ നിന്നാണു യമഹ ഇരുചക്രവാഹനങ്ങൾക്ക് കറുപ്പിന്റെ അഴക് സമ്മാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button