ഇടുക്കി: ഓണത്തിന് മേഷ്ടാക്കളുടെ കേരളത്തിലേക്കുള്ള ഒഴുക്ക് കൂടുന്നു. തമിഴ് നാട്ടില്‍ നിന്നെത്തിയ മോഷണ സംഘത്തിലെ ഒരാള്‍ പിടിയില്‍. കോയമ്പത്തൂര്‍ ഉക്കടം സ്വദേശി മുത്തുമാരി (26) ആണ് പിടിയിലായത്. തൊടുപുഴയില്‍ ബസില്‍ മോഷണം നടത്തുന്നതിനിടയിലാണ് യുവതി പിടിയിലായത്.
കിടങ്ങൂരില്‍നിന്നു തൊടുപുഴയ്ക്കു വരുന്നതിനിടയില്‍ ടൗണ്‍ ഹാളിന്റെ സമീപം എത്തിയപ്പോഴാണു മോഷണം നടത്തിയത്. ബൈസണ്‍വാലി സ്വദേശിയായ സിജിയുടെ ഹാന്‍ഡ് ബാഗില്‍നിന്നു പണം മോഷ്ടിച്ച ഇവരെ യാത്രക്കാര്‍ ചേര്‍ന്നു തടഞ്ഞുവയ്ക്കുകയായിരുന്നു. വിവരം പോലീസിനെ അറിയിക്കുകയും പോലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
മുത്തുമാരിയുടെ കൈവശമുണ്ടായിരുന്ന പണവും പോലീസ് കണ്ടെടുത്തു. ഓണമെത്തിയതോടെ കവര്‍ച്ചയ്ക്കായി തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നു സ്ത്രീമോഷ്ടാക്കള് എത്തിയതായാണു പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.
Post Your Comments