ന്യൂയോര്‍ക്ക്: യുവാവിനെ സ്രാവിന്റെ വായില്‍ നിന്ന് പോലീസ് രക്ഷിച്ചു. പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ കടലില്‍ ചാടിയ യുവാവിനെ ഒടുവിൽ പോലീസ് തന്നെ രക്ഷിച്ചു. യുവാവ് ട്രാഫിക് പോലീസിന്റെ പരിശോധനയില്‍ നിന്ന് രക്ഷപെടാനാണ് കടലിലേയ്ക്ക് എടുത്തു ചാടിയത്. സംഭവം നടന്നത് അമേരിക്കയില്‍ നോര്‍ത്ത് കരോലിനയിലെ സര്‍ഫ് സിറ്റിയിലാണ്.
20 കാരനായ അമേരിക്കന്‍ യുവാവാണ് അതിസാഹസിതക കാണിച്ച് ഒടുവില്‍ സ്വയം കെണിയില്‍പ്പെട്ടത്. പരിശോധനയ്ക്കിടെ കാറില്‍ കള്ളക്കടത്ത് സാമഗ്രികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനോട് കാറില്‍നിന്ന് ഇറങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടു. പക്ഷെ ഇയാള്‍ കാറില്‍ നിന്ന് ഇറങ്ങി ബീച്ചിലേയ്ക്ക് ഓടുകയായിരുന്നു. പോലീസ് പിന്നാലെ എത്തിയതോടെ ഇയാള്‍ കടലിലേയ്ക്ക് എടുത്തു ചാടി.
തുടർന്ന് യുവാവിനെ കണ്ടെത്താന്‍ പോലീസ് ഡ്രോണിന്റെ സഹായം തേടുകയായിരുന്നു. എന്നാൽ പോലീസിനെ നടുക്കി കടലില്‍ നീന്തി മുന്നേറുന്ന യുവാവിനൊപ്പം ഇയാളെ ലക്ഷ്യം വെച്ച് അടുക്കുന്ന സ്രാവിനെ കണ്ടെത്തി. ഉടന്‍ തന്നെ ഹെലികോപ്ടറിന്റെ ഉള്‍പ്പെടെ സഹായത്തോടെ ഇയാളെ നടുക്കടലില്‍ നിന്ന് രക്ഷപ്പെടുത്തി. ഒരു മണിക്കൂറോളമാണ് ഇയാള്‍ പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ കടലില്‍ നീന്തിയത്.
Post Your Comments