ന്യൂ ഡൽഹി ; കർശന നടപടികളുമായി ആദായ നികുതി വകുപ്പ്. ബാങ്കുകളില്‍ അമിത നിക്ഷേപം നടത്തിയവരെ യാണ് ആദായ നികുതി വകുപ്പ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ നവംബറിനു ശേഷം 9.72 ലക്ഷം പേര്‍ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്. 13.33 ലക്ഷം ബാങ്ക് അക്കൗണ്ടുകളിലായി 2.89 ലക്ഷം കോടി രൂപ നിക്ഷേപിച്ച 9.72 ലക്ഷം നിക്ഷേപകരെയാണ് ആദായ നികുതി വകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. കൂടാതെ ഇവരുടെ എല്ലാ സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിച്ചു വരികയുമാണുമെന്നാണ് റിപ്പോർട്ട്.
നോട്ട് അസാധുവാക്കിയതിനു ശേഷം ആയിരം രൂപ നോട്ടുകളില്‍ 1.3% മാത്രമേ തിരിച്ചെത്താതെയുള്ളൂ എന്ന റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ആദായ നികുതി വകുപ്പ് ഇത്തരമൊരു നീക്കവുമായി രംഗത്തെത്തിയത്.
Post Your Comments