Latest NewsNewsInternational

വെള്ളപ്പൊക്കത്തിൽപ്പെട്ട് ജീവൻ പൊലിയുന്നതിന് മുൻപുള്ള പതിനാറുകാരിയുടെ കുറിപ്പ് വേദനയാകുമ്പോൾ

ഹാർവി വെള്ളപ്പൊക്കത്തിൽ ജീവൻ പൊലിയും മുമ്പ് അവസാനമായി സോഷ്യൽ മീഡിയയിൽ പതിനാറ് വയസുള്ള പെൺകുട്ടി പോസ്റ്റ് ചെയ്‌ത കുറിപ്പ് വേദനയാകുന്നു. ഡേവി സാൽവിദർ എന്ന പെൺകുട്ടിയാണ് മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് തന്റെ ആശങ്ക പങ്ക് വെച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ‘ഉറക്കമില്ലായ്മയും ആശങ്കയും, ഈ സമയം പെട്ടന്നു കടന്നു പോയിരുന്നെങ്കിൽ ” എന്നായിരുന്നു ഡേവിയുടെ കുറിപ്പ്. പോസ്റ്റ് ഇട്ട് അധികം വൈകാതെ തന്നെ ശക്തിയായ വെള്ളപ്പൊക്കത്തിൽപ്പെട്ടു ഡേവിയുടെ കുടുംബം മരണത്തെ പുൽകി. ഡേവി , സഹോദരങ്ങളായ 14 വയസ്സുള്ള ഡൊമിനിക്, 8 വയസ്സുള്ള സേവ്യർ , ആറു വയസ്സുള്ള ഡെയ്‌സി എന്നിവരാണ് ഈ ലോകത്തോട് വിട പറഞ്ഞത്.

വെള്ളപ്പൊക്കം രൂക്ഷമായപ്പോൾ, തങ്ങളുടെ അമ്മാവന്റെ വാനിൽ കയറി രക്ഷപ്പെടാൻ ഈ കുടുംബം ശ്രമിച്ചിരുന്നു എങ്കിലും, ശക്തമായ ഒഴുക്കിൽപ്പെട്ട് ആ ശ്രമം വിഫലമാകുകയായിരുന്നു. ഡേവിയുടെ അമ്മയുടെ അമ്മ വിർജീനിയ മാത്രം അപകടത്തിൽ നിന്നും രക്ഷപ്പെട്ടു . ഫേസ്‌ബുക്കിൽ ഡേവി ഇട്ട പോസ്റ്റിനു കീഴിൽ ഇപ്പോൾ അനുശോചനങ്ങളുടെ പ്രവാഹമാണ്. ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇത്രയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടും നിശബ്ദമായി നോക്കി നിൽക്കാനേ സാൽവിദർ കുടുംബത്തിന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കഴിഞ്ഞുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button