Latest NewsNewsTechnology

സ​റ​ഹ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർക്ക് പണി കിട്ടും

ന്യൂ​ഡ​ൽ​ഹി: അതീവ രഹസ്യമായി അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതാണ് സ​റ​ഹയെ പ്രിയങ്കരമാക്കിയത്. ഈ ആപ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ സങ്കടപ്പെടത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സ​റ​ഹ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​മാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യാണ് വാർത്തകൾ പുറത്തുവരുന്നത്.

സഹറ ആ​പ്ലി​ക്കേ​ഷ​ൻ ഉപയോഗിക്കുന്നവരുടെ ഫോ​ണ്‍ കോ​ണ്‍​ടാ​ക്ടു​ക​ൾ ക​മ്പ​നി സെ​ർ​വ​റി​ൽ അ​നു​വാ​ദ​മി​ല്ലാ​തെ ഉ​ൾ​പ്പെ​ടു​ത്താ​നുള്ള നീക്കമാണ് നടക്കുന്നത്. സു​ര​ക്ഷാ വി​ദ​ഗ്ധ​ൻ സ​ഷാ​രി ജൂ​ലി​യ​നാണ് ഇക്കാര്യം അറിയിച്ചത്. 30 കോ​ടി​യി​ല​ധി​കം പേരാണ് സഹറ ഉപയോഗിക്കുന്നത്. ആ​പ്പി​ൾ ആ​പ് സ്റ്റോ​റി​ൽ 30 രാ​ജ്യ​ങ്ങ​ളി​ൽ സഹറ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.

ത​ങ്ങ​ളു​ടെ പോ​ളി​സി​ക​ളി​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മാ​റ്റം വ​രു​ത്താ​നു​ള്ള അ​ധി​കാ​ര​മു​ണ്ടെ​ന്ന് പോ​ളി​സി ആ​ൻ​ഡ് ടേം​സി​ൽ സ​റ​ഹ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. അ​താ​യ​ത് ഒ​രു ദി​വ​സം സ​റ​ഹ ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടു​ത്താ​തെ മെ​സേ​ജ് അ​യ​യ്ക്കാ​നു​ള്ള ഓ​പ്ഷ​ൻ ഡി​സേ​ബി​ൾ ചെ​യ്താ​ൽ ഒ​രു​പ​ക്ഷേ ഇ​പ്പോ​ൾ അ​യ​ച്ച മെ​സേ​ജു​ക​ൾ​ക്ക് പി​ന്നി​ലു​ള്ള വ്യ​ക്തി​ക​ൾ ആ​രാ​ണെ​ന്ന് വെ​ളി​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

ആ​ളു​ക​ളെ അ​വ​രു​ടെ ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടു​ത്താ​തെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്താ​മെ​ന്ന​താ​ണ് സ​റ​ഹ​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ജൂ​ണോ​ടെ​യാ​ണ് സ​റ​ഹ​യെ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. സം​ഭ​വം വ​ള​രെ വേ​ഗം വൈ​റ​ലാ​യി. വെ​ബ്സൈ​റ്റി​ലും ആ​പ്പി​ലും സ​റ​ഹ ല​ഭ്യ​മാ​ണ്. യൂ​സ​ർ​നെ​യിം തെ​ര​ഞ്ഞെ​ടു​ത്ത് ഇ-​മെ​യി​ൽ അ​ഡ്ര​സും പാ​സ്വേ​ഡും ന​ൽ​കി​യാ​ൽ ഈ ​സ​ർ​വീ​സ് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും.

shortlink

Post Your Comments


Back to top button